|    Aug 17 Thu, 2017 1:12 pm
FLASH NEWS

സോഡിയം പേപ്പര്‍ ലാമ്പുകള്‍ കത്താതായിട്ട് മാസങ്ങളായി

Published : 13th August 2017 | Posted By: fsq

 

കരുനാഗപ്പള്ളി: നഗരസഭയിലെ 35 ഡിവിഷനുകളിലെ പ്രധാന ജങ്ഷനുകളില്‍ സ്ഥാപിക്കപ്പെട്ട സോഡിയം പേപ്പര്‍ ലാമ്പുകള്‍ കത്താതായിട്ട് മാസങ്ങളായി. ഇതുമൂലം ജനങ്ങള്‍ ബുദ്ധിമുട്ടിലാവുമ്പോള്‍ ഇരുട്ടിന്റെ മറവില്‍ സാമൂഹിക വിരുദ്ധര്‍ മാലിന്യം നിക്ഷേപിക്കാനും അവസരമാക്കുന്നു. മാസങ്ങളായി സോഡിയം പേപ്പര്‍ ലാമ്പുകള്‍ കത്തിക്കുന്നതിന് കരാര്‍ നിലവിലുള്ളതാണ്. കരാറുകാരനെ കൗണ്‍സിലര്‍മാര്‍ നിരവധി തവണ വിളിക്കുമ്പോഴും ഓരോ കാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് ചെയ്യുന്നത്. ഈ വീഴ്ചയ്ക്ക് പരിഹാരം കാണാന്‍ ബന്ധപ്പെട്ട സെക്രട്ടറിയും ഭരണനേതൃത്വത്തിനും കഴിയാത്തതില്‍ പ്രതിഷേധിച്ചാണ് കഴിഞ്ഞ ദിവസം കൗണ്‍സില്‍ യോഗത്തില്‍ പ്രശ്‌നം യുഡിഎഫ് കൗണ്‍സിലര്‍മാര്‍ രേഖാമൂലം ആവശ്യപ്പെട്ട് പ്രതിഷേധിച്ചത്. കൂടാതെ  അനധികൃത പാര്‍ക്കിങ് നിമിത്തം ഗതാഗതകുരുക്കും സഞ്ചാര സ്വാതന്ത്ര്യവും വളരെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. ഇതിനൊരു നിയന്ത്രണവും ശ്രദ്ധയും ബന്ധപ്പെട്ട നഗരസഭയുടെയും പോലിസിന്റെയും ഭാഗത്തുനിന്നും ഉണ്ടാവണമെന്നും ഓണം പ്രമാണിച്ചുള്ള ടൗണിലെ യാത്രാ പ്രതിസന്ധിയ്ക്ക് പരിഹാരം ഉണ്ടാകണമെന്നും പ്രതിപക്ഷ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ എം കെ വിജയഭാനു കൗണ്‍സിലര്‍മാരായ എസ് ശക്തികുമാര്‍, സി ഗോപിനാഥപണിക്കര്‍, ബി മോഹന്‍ദാസ്, സുനിതസലീം കുമാര്‍, മുനമ്പത്ത് ഗഫൂര്‍  തുടങ്ങിയവര്‍ നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക