|    Aug 23 Wed, 2017 7:24 pm
FLASH NEWS
Home   >  National   >  

സൊറാബുദീന്‍ ശെയ്ഖ് കേസ്: ഡി.ജി.വന്‍സാരയെ കുറ്റവിമുക്തനാക്കി

Published : 1st August 2017 | Posted By: shins

ന്യൂഡല്‍ഹി: സൊറാബുദീന്‍ ശെയ്ഖ് ഏറ്റുമുട്ടല്‍ കേസില്‍ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് മുന്‍ മേധാവി ഡി.ജി.വന്‍സാരയേയും ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന എം.എന്‍.ദിനേശിനെയും കോടതി കുറ്റവിമുക്തരാക്കി. സിബിഐ കോടതി ആണ് ഇവരെ കുറ്റവിമുക്തരാക്കിയത്. ഇതോടെ കേസില്‍ വെറുതെ വിട്ടവരുടെ എണ്ണം 15 ആയി. കൃത്യം നടക്കുമ്പോള്‍ രാജസ്ഥാന്‍ പോലീസില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായി ജോലിചെയ്യുകയായിരുന്ന ഹിമാന്‍ഷു സിങ്, ശ്യാം സിങ് ചരണ്‍ എന്നിവരുടെ വിടുതല്‍ ഹര്‍ജി കോടതി തള്ളുകയും ചെയ്തിട്ടുണ്ട്. സൊറാബുദ്ദീന് നേരെ വെടിയുതിര്‍ത്തത് ഇവരാണെന്നും അതിനാല്‍ ഇരുവരും മുഖ്യപ്രതികളാണെന്നുമുള്ള സിബിഐയുടെ വാദം അംഗീകരിച്ചാണ് കോടതി വിടുതല്‍ ഹര്‍ജി തള്ളിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക