|    Jun 25 Mon, 2018 6:02 am
FLASH NEWS

സൈലന്റ്‌വാലി ബഫര്‍ സോണില്‍ കനത്ത മഴ; കുന്തിപ്പുഴ നിറഞ്ഞൊഴുകി

Published : 3rd August 2017 | Posted By: fsq

 

പെരിന്തല്‍മണ്ണ: സൈലന്റ്‌വാലി ബഫര്‍ സോണിലുണ്ടായ കനത്ത മഴയെ തുടര്‍ന്ന് കുന്തിപുഴ നിറഞ്ഞൊഴുകി. ചൊവ്വാഴ്ച വൈകീട്ടാണ് ബഫര്‍ സോണില്‍ മഴ കനത്തത്. രാത്രി പത്തോടെ തൂതപ്പുഴയിലും മലവെള്ളപാച്ചിലെത്തി. വൈകീട്ട് അഞ്ചോടെ കുത്തിയൊലിച്ചെത്തിയ മഴവെള്ളം നിറഞ്ഞൊഴുകുന്ന കാഴ്ച കാണാന്‍ നിരവധി പേരാണ് എത്തിയത്. രാത്രി വൈകിയും ജനങ്ങള്‍ പാലങ്ങളിലും പുഴക്കരികിലും തടിച്ചുകൂടി. പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. പോലിസ് എത്തിയാണ് ജനങ്ങളെ നിയന്ത്രിച്ചത്. ഉരുള്‍പൊട്ടല്‍ ഉണ്ടായെന്ന അഭ്യൂഹം ഉണ്ടായെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. ബഫര്‍ സോണില്‍ നിന്നു 24 കിലോമീറ്റര്‍ ദൂരം മനുഷ്യ വാസമില്ലാത്തി സ്ഥലത്തുകൂടെയാണ് പുഴ ഒഴുകുന്നത്. തീരപ്രദേശങ്ങളിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. പുഴ നിറഞ്ഞൊഴുകുന്നത് കാണാന്‍ വിദൂര സ്ഥലങ്ങളില്‍നിന്നു പോലും ആളുകള്‍ എത്തി. നാട്ടില്‍ കഴിഞ്ഞ രണ്ട് ദിവസമായി കനത്ത വേനല്‍ പ്രതീതി നില്‍ക്കുന്നതിനിടെ പുഴ നിറഞ്ഞൊഴുകുന്ന കാഴ്ച്ച ഏവരുടെയും മനസ്സിന് കുളിര് നല്‍കുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss