സൈബര്‍ സെല്‍ ഉദ്യോഗസ്ഥര്‍ ചമഞ്ഞ് തട്ടിപ്പ്; കേസ് റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി
Published : 23rd July 2016 | Posted By: SMR
കൊച്ചി: പത്തനാപുരം സ്വദേശിനിയില്‍ നിന്ന് സൈബര്‍ സെല്‍ ഉദ്യോഗസ്ഥര്‍ ചമഞ്ഞ് 1.20 ലക്ഷം രൂപയുടെ ആഭരണങ്ങള്‍ തട്ടിയെടുത്ത കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി അനുവദിച്ചില്ല.
കൊല്ലംപാതിരിക്കല് സ്വദേശി പ്രകാശ്, പത്തനാപുരം പാടം സ്വദേശി വിനായക് എന്നീ പ്രതികളുടെ ഹരജിയാണ് കോടതി തള്ളിയത്. പരാതിക്കാരിയുടെ ടെലിഫോണ്‍ നിരീക്ഷിച്ചതില്‍ നിന്ന് അവര്‍ക്കൊരു പ്രണയമുണ്ടെന്ന്മനസ്സിലാക്കിയെന്നും പണം നല്കിയാല് ഫോണ്‍ നിരീക്ഷണം അവസാനിപ്പിക്കാമെന്നും പ്രതികള്‍ വ്യക്തമാക്കി. ഇവരുടെ നിരന്തര ഭീഷണിയെത്തുടര്‍ന്ന് സ്ത്രീ തന്റെ കൈവശമുണ്ടായിരുന്ന ആഭരണങ്ങള്നല്കി.
പിന്നീട് ഇവര്‍ നല്കിയ പരാതിയില്‍ പോലിസ് കേസന്വേഷിച്ച് പുനലൂര്‍ മജിസ്ട്രേറ്റ്കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഇതിനിടെയാണ് തങ്ങള്‍ക്കെതിരായ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്.
കേസ് പിന്വലിക്കുന്നതില്എതിര്പ്പില്ലെന്ന പരാതിക്കാരിയുടെ സത്യവാങ്മൂലവും സമര്‍പ്പിച്ചു. എന്നാല്‍, ഇവരെ ഭീഷണിപ്പെടുത്താന്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയാണ് പ്രതികള്‍ സിംകാര്‍ഡ് എടുത്തതെന്നതുള്പ്പെടെയുള്ള കാര്യങ്ങള്സര്ക്കാര് കോടതിയില്‍ ബോധിപ്പിച്ചു. തുടര്‍ന്നാണ് കേസ് പിന്‍വലിക്കാന്‍ അനുമതി നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കിയത്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.