|    Jul 23 Sun, 2017 2:33 pm
FLASH NEWS
Home   >  Pravasi   >  

സൈബര്‍ ഭീഷണികള്‍ മുന്‍കൂട്ടി തടയാന്‍ ഖത്തര്‍ ജാഗരൂകം

Published : 21st March 2017 | Posted By: fsq

 

ദോഹ: മാരകമായ സൈബര്‍ ആക്രമണങ്ങളെ മുന്‍കൂട്ടി തടയുന്നതിന് ഖത്തര്‍ എപ്പോഴും ജാഗ്രതയോടെ നിലകൊള്ളുന്നതായി ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയം ഉദ്യോഗസ്ഥന്‍. എണ്ണ വാതക മേഖല, ബാങ്കിങ് സംവിധാനം, മൊബൈല്‍ സംവിധാനം തുടങ്ങിയവയില്‍ ഖത്തര്‍ സൈബര്‍ ആക്രമണ ഭീഷണി നേരിടുന്നുണ്ട്. സൈബര്‍ ആക്രമണങ്ങള്‍ മുന്‍കൂട്ടി പ്രതിരോധിക്കുക എന്ന നയമാണ് ഖത്തര്‍ സ്വീകരിക്കുന്നതെന്ന് മന്ത്രാലയത്തിലെ സൈബര്‍ സെക്യൂരിറ്റിക്ക് വേണ്ടിയുള്ള അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി എന്‍ജീനിയര്‍ ഖാലിദ് അല്‍ഹാഷിമി പറഞ്ഞു. സൈബര്‍ സെക്യൂരിറ്റിയിലെ ഗവേഷണ വിഭാഗം എല്ലായ്‌പ്പോഴും ഇക്കാര്യം നിരീക്ഷിച്ചു കൊണ്ടിരിക്കുന്നുണ്ട്. സൈബര്‍ സെക്യൂരിറ്റി സ്വന്തമായി വികസിപ്പിച്ച ത്രെട്ട് മോണിറ്ററിങ് സിസ്റ്റം(ടിഎംഎസ്) 2011 മുതലാണ് പ്രവര്‍ത്തിച്ചു തുടങ്ങിയത്. ശക്തമായ ഭീഷണികള്‍ സംബന്ധിച്ച് അന്താരാഷ്ട്ര സ്രോതസ്സുകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും അവ വിശകലനം ചെയ്ത് ഇതിനെ തടയാന്‍ ആവശ്യമായ മുന്നറിയിപ്പ് സര്‍ക്കാര്‍ ഏജന്‍സികള്‍ക്കു നല്‍കുകയും ചെയ്യുകയെന്നതാണ് ഇതിന്റെ പ്രവര്‍ത്തനം.സൈബര്‍ സെക്യൂരിറ്റി ഡിപാര്‍ട്ട്‌മെന്റ് ആഴ്ച തോറും ഭീഷണികള്‍, സംഭവങ്ങള്‍, വിശകലനങ്ങള്‍, റിപോര്‍ട്ടുകള്‍, നിര്‍ദേശങ്ങള്‍, സൈബര്‍ സെക്യൂരിറ്റിയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി ആഴ്ച തോറും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ന്യൂസ് ലെറ്റര്‍ അയക്കുന്നുമുണ്ട്. രഹസ്യ വിവരങ്ങള്‍ ചോര്‍ത്താന്‍ വേണ്ടിയുള്ള ഉപദ്രവകാരികളും സംശയാസ്പദവുമായ ഡൊമൈന്‍ നെയിമുകള്‍ കണ്ടെത്തുന്നതിന് ഡൊമൈന്‍ സിസ്റ്റം റെക്കോര്‍ഡ്‌സ് സംവിധാനം ഉപയോഗിക്കുന്നു. ഇ-കൊമേഴ്‌സ് സുരക്ഷിതമാക്കുന്നതിന് ഇലക്ട്രോണിക് സര്‍ട്ടിഫിക്കേഷനും സിഗ്നേച്വര്‍ സേവനങ്ങളുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക