|    Dec 11 Tue, 2018 9:19 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

സൈബര്‍ തട്ടിപ്പ് കേസില്‍ കാമറൂണ്‍ പൗരന്‍മാര്‍ അറസ്റ്റില്‍

Published : 8th December 2018 | Posted By: kasim kzm

മഞ്ചേരി: നൂതന സാങ്കേതികവിദ്യകളുപയോഗിച്ച് സൈബര്‍ തട്ടിപ്പു നടത്തിവന്ന രണ്ടു കാമറൂണ്‍ പൗരന്‍മാരെ മഞ്ചേരി പോലിസ് അറസ്റ്റ് ചെയ്തു. കാമറൂണ്‍ നോര്‍ത്ത് വെസ്റ്റ് റീജിയന്‍ സ്വദേശികളായ വെര്‍ദി ടെന്‍ണ്ടയോങ് (35), ഡോഹ് ക്വെന്റിന്‍ ന്വാന്‍സുവ (37) എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ഹൈദരാബാദില്‍ രഹസ്യ കേന്ദ്രത്തില്‍ കഴിയുകയായിരുന്ന ഇരുവരെയും സാഹസികമായാണ് പിടികൂടിയതെന്ന് പോലിസ് പറഞ്ഞു.
ഇതര സംസ്ഥാനങ്ങളിലുള്ളവരും മറ്റു രാജ്യങ്ങളിലുള്ളവരും സംഘത്തിന്റെ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണു വിവരം. മഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ പേരും രേഖകളും ഉപയോഗിച്ച് ഉല്‍പന്നങ്ങ ള്‍ വാഗ്ദാനം ചെയ്തു പണം തട്ടിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പോലിസ് അന്വേഷണം ആരംഭിച്ചത്. പരാതിക്കാരനെ തട്ടിപ്പിനിരയായവര്‍ ഫോണില്‍ ബന്ധപ്പെട്ടതിനെ തുടര്‍ന്ന് പോലിസ് നടത്തിയ വിദഗ്ധ പരിശോധനകള്‍ക്കൊടുവിലാണ് പ്രതികളുടെ സൂചന ലഭിച്ചത്. പിന്നീട് പ്രത്യേക അന്വേഷണസംഘം ജില്ലാ പോലിസ് മേധാവിയുടെ നിര്‍ദേശപ്രകാരം ഹൈദരാ ബാദിലെത്തി ഇരുവരെയും പിടികൂടുകയായിരുന്നു. പിടിയിലായ പ്രതികളില്‍ നിന്നും തട്ടിപ്പിനുപയോഗിച്ച മൊബൈല്‍ ഫോണുകള്‍, സിംകാര്‍ഡുകള്‍, റൂട്ടറുകള്‍, ലാപ്‌ടോപ്പുകള്‍ തുടങ്ങിയവ പോലിസ് പിടിച്ചെടുത്തിട്ടുണ്ട്.
ഡിവൈഎസ്പി ജലീല്‍ തോട്ടത്തില്‍, സിഐ എന്‍ ബി ഷൈജു, എസ്‌ഐ ജലീല്‍ കറുത്തേടത്ത് എന്നിവരുടെ നേതൃത്വത്തില്‍ സൈബര്‍ ഫോറന്‍സിക് ടീം അംഗം എന്‍ എം അബ്ദുല്ല ബാബു, പ്രത്യേക അന്വേഷണസംഘാംഗങ്ങളായ ടി പി മധുസൂദനന്‍, ഹരിലാല്‍, ലിജിന്‍, ഷഹബിന്‍ എന്നിവരാണ് ഹൈദരാബാദില്‍ നിന്നും പ്രതികളെ അറസ്റ്റ് ചെയ്തത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss