|    Nov 21 Wed, 2018 3:09 am
FLASH NEWS
Home   >  Todays Paper  >  page 12  >  

സൈബര്‍ ഡോം തെലങ്കാനയിലേക്കും

Published : 14th August 2018 | Posted By: kasim kzm

തിരുവനന്തപുരം: സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനു വേണ്ടി കേരള പോലിസ് ആരംഭിച്ച സൈബര്‍ ഡോം ഇനി തെലങ്കാന പോലിസിലേക്കും. പദ്ധതിയുടെ വിജയവും സൈബര്‍ സുരക്ഷയും ആഗോള പ്രശസ്തി നേടിയതിനു പിന്നാലെയാണ് തെലങ്കാന പോലിസ് സൈബര്‍ ഡോം തുടങ്ങാന്‍ പദ്ധതിയിടുന്നത്. അതിനുവേണ്ടി തെലങ്കാന പോലിസിലെ ഉന്നത ഉദ്യോഗസ്ഥര്‍ ടെക്‌നോപാര്‍ക്കിലെ സൈബര്‍ ഡോം ആസ്ഥാനത്തെത്തി.
സംസ്ഥാന പോലിസ് മേധാവി, സൈബര്‍ ഡോം മേധാവി എന്നിവരുടെ നിര്‍ദേശാനുസരണം സൈബര്‍ ഡോം ഓപറേഷന്‍സ് ഓഫിസര്‍ പ്രകാശ്, തെലങ്കാന സംഘത്തിന് പ്രവര്‍ത്തനങ്ങള്‍ വിവരിച്ചുകൊടുത്തു. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ കേരള പോലിസ് ആരംഭിച്ച സൈബര്‍ ഡോം ഇതിനകം തന്നെ ലോകശ്രദ്ധ ആകര്‍ഷിക്കുകയും സൈബര്‍ കുറ്റരംഗത്തെ മികച്ച അന്വേഷണത്തിനുള്ള രാജ്യാന്തര പുരസ്‌കാരങ്ങള്‍ നേടുകയും ചെയ്തിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss