|    Jan 21 Sat, 2017 9:05 pm
FLASH NEWS

സൈബര്‍ ക്രൈം സമ്മേളനത്തില്‍ അവതാരികയെ അപമാനിച്ച ഡിവൈഎസ്പിയ്‌ക്കെതിരെ കേസെടുത്തു

Published : 26th August 2016 | Posted By: mi.ptk

Rape-no

തിരുവനന്തപുരം: സൈബര്‍ ക്രൈം രാജ്യാന്തര സമ്മേളനത്തിനിടെ അവതാരികയെ അപമാനിച്ച ഹൈടെക് സെല്‍ ഡിവൈഎസ്പി വിനകയുമാരന്‍ നായര്‍ക്കെതിരെ  കേസെടുത്തു. അവതാരികയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കൊല്ലം അഞ്ചാലംമൂട് പോലീസാണ് കേസെടുത്തത്. കൊല്ലം റൂറല്‍ എസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ അനുമതി നല്‍കിയിരുന്നു.
ആഗസ്ത് 19,20 തിയ്യതികളിലായി കൊല്ലത്ത് അന്താരാഷ്ട്ര സുരക്ഷയ്ക്കായി പ്രവര്‍ത്തിക്കുന്ന പോള്‍സൈബ്, ഇസ്ര എന്നിവയുടെ സഹകരണത്തോടെ കേരള പോലീസ് നടത്തിയ ശില്‍പശാലയുടെ അവസാന ദിവസമാണ് അവതാരികയെ അപമാനിക്കാന്‍ ശ്രമമുണ്ടായത്. അവതാരികയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഡിവൈഎസ്പി വിനയകുമാരന്‍ നായരെ അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 92 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക