|    Sep 22 Fri, 2017 7:55 am
FLASH NEWS
Home   >  Kerala   >  

സൈബര്‍ ക്രൈം രാജ്യാന്തര സമ്മേളനത്തില്‍ അവതാരികയെ പീഡിപ്പിച്ച സംഭവം;ഹൈടെക് സെല്‍ ഡിവൈഎസ്പിയ്ക്ക് സസ്‌പെന്‍ഷന്‍

Published : 22nd August 2016 | Posted By: mi.ptk

rape

തിരുവനന്തപുരം:  സൈബര്‍ ക്രൈം രാജ്യാന്തര സമ്മേളനത്തിനിടെ അവതാരികയെ പീഡിപ്പിച്ചെന്ന  പരാതിയില്‍   ഹൈടെക് സെല്‍ ഡിവൈഎസ്പി  വിനയകുമാരന്‍ നായരെ അന്വേഷണവിധേയമായി സസ്‌പെന്റ് ചെയ്തു.സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ കൊല്ലം റൂറല്‍ എസ്പി അജിതബീഗത്തെ ചുമതലപ്പെടുത്തി.  കൊല്ലത്ത് വിദേശ പോലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത സെമിനാറിന്റെ അവസാനദിവസം വേദിയുടെ ഇടനാഴിയില്‍ വച്ച് അവതാരികയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. ഇയാളില്‍ നിന്നും രക്ഷപ്പെട്ടോടിയ യുവതി സമ്മേളന ഹാളിലുണ്ടായിരുന്ന പോലീസ് ട്രെയിനിംഗ് കോളേജ് പ്രിന്‍സിപ്പല്‍ പി പ്രകാശിനോട് സംഭവം ധരിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ആരോപണവിധേയനായ ഉദ്യോഗസ്ഥനെ ചോദ്യം ചെയ്ത പ്രകാശ് ഇയാളെ സമ്മേളനത്തില്‍ നിന്നും ഇറക്കിവിടുകയും സംഭവം ഡിജിപി ലോകനാഥ് ബഹ്‌റയെ അറിയിക്കുകയും ചെയ്യുകയായിരുന്നു. സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിജിപി ദക്ഷിണ മേഖലാ ഐജി മനോജ് എബ്രഹാമിനോട് നിര്‍ദേശിച്ചിട്ടുണ്ട്.
ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുത്ത ആഗോളസമ്മേളനം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രശംസ നേടിയിരുന്നു. സമ്മേളനത്തെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കത്ത് വായ്ക്കുന്നതിനിടെയിലാണ് പീഡന ശ്രമം. സ്ത്രീകളടക്കമുള്ളവരുടെ പരാതികള്‍ കൈകാര്യം ചെയ്യുന്ന സൈബര്‍ സെല്‍ ഉദ്യോഗസ്ഥനാണ് ആരോപണവിധേയനായ ഉദ്യോഗസ്ഥനെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക