കൊച്ചി: സൈബര്‍ ലോകത്തെ വര്ഗ്ഗീയവല്ക്കരിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്ന് ഐഎസ്എം സുവര്‍ണ ജൂബിലിയുടെ ഭാഗമായി എറണാകുളം കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച സംസ്ഥാന യൂത്ത് മീറ്റ് സമാപന സമ്മേളനം ആവശ്യപ്പെട്ടു.
വ്യാജ വിലാസങ്ങളില്‍ സൈബര്‍ ലോകത്ത് ചതിക്കുഴികള്‍ ഒരുക്കുന്നവരെ കരുതിയിരിക്കണം. സൈബര്‍ കുറ്റകൃത്യങ്ങള്‍ നിരീക്ഷിക്കാനുള്ള സംവിധാനം വിപുലമാക്കണം. വെറുപ്പിന്റെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നവരെ നിരീക്ഷിക്കണം. ഐഎസ്, അല്‍ഖാഇദ, ബോക്കോഹറാം സംഘടനകള്‍ ആത്മഹത്യാ സ്ക്വാഡുകളെ റിക്രൂട്ട് ചെയ്യുന്നത് സൈബര്‍ ഇടപെടലുകളിലൂടെയാണ്. ദേശദ്രോഹത്തിന് സൈബര്‍ ലോകം ദുരുപയോഗം ചെയ്യുന്നവരെ നിയമത്തിന് മുന്നിലെത്തിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
യൂത്ത് മീറ്റ് സമാപന സമ്മേളനം കെഎന്‍എം പ്രസിഡന്റ് ടി പി അബ്ദുള്ളക്കോയ മദനി ഉദ്ഘാനം ചെയ്തു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുഖ്യാതിഥിയായിരുന്നു. മന്ത്രി കെ ബാബു, കെഎന്‍എം വൈസ്. പ്രസിഡന്റ് പി കെ അഹ്മദ്, എ പി അബ്ദുസമദ്, ഫാറൂഖ് മൂസ, ഐഎസ്എം പ്രസിഡന്റ് എ ഐ അബ്ദുല്‍ മജീദ് സ്വലാഹി, സെക്രട്ടറി പി കെ സകരിയ്യ, കെ ജെ യു സെക്രട്ടറി എം മുഹമ്മദ് മദനി, എം അബ്ദുല്‍ റഹിമാന്‍ സലഫി, എം എം അക്ബര്‍, അഹ്മദ് അനസ് മൗലവി, സഗീര്‍ കാക്കനാട്, അലി അക്ബര്‍ ഇരിവേറ്റി, ശരീഫ് മേലേതില്‍, പി കെ സിറാജ്, എന്‍ കെ മുഹമ്മദലി, ഷറഫുദ്ധീന്‍ തയ്യമ്പാട്ടില്‍, കുഞ്ഞിമുഹമ്മദ് അന്‍സാരി സംസാരിച്ചു. സംസ്കരണ സമ്മേളനം മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് ഉദ്ഘാടനം ചെയ്തു. കെഎന്‍എം സെക്രട്ടറി പാലത്ത് അബ്ദുറഹിമാന് മദനി അധ്യക്ഷത വഹിച്ചു. സുബൈര്‍ പീടിയേക്കല്‍, ജൗഹര്‍ അയനിക്കോട്, ഹദ്യത്തുല്ലാ സലഫി, ഉനൈസ് പാപ്പിനിശ്ശേരി, ശുക്കൂര്‍ സ്വലാഹി, അലി അക്ബര്‍ ഇരിവേറ്റി, നിസാര്‍ കൊടുങ്ങല്ലൂര്‍ പങ്കെടുത്തു. ആദര്‍ശ സമ്മേളനത്തില്‍ എം ടി അബ്ദുസ്സമദ് സുല്ലമി അധ്യക്ഷത വഹിച്ചു. അബ്ദുസ്സലാം മോങ്ങം, ഹനീഫ് കായക്കൊടി, നാസര്‍ സുല്ലമി, അലി ശാക്കിര്‍ മുണ്ടേരി, നിയാസ് മസ്കന് പ്രസംഗിച്ചു.
കള്‍ച്ചറല്‍ സമ്മിറ്റില്‍ കെ എന്‍ എം ട്രഷറര്‍ നൂര്‍ മുഹമ്മദ് നൂര്‍ഷാ അധ്യക്ഷത വഹിച്ചു. ബെന്നി ബഹ്നാന് എംഎല്‍എ, ബാലചന്ദ്രന് വടക്കേടത്ത്, സിറാജ് ചേലേമ്പ്ര, ടി എ അഹ്മദ് കബീര്‍ എംഎല്‍എ, മുസ്തഫാ തന്‍വീര്‍, ശിഹാബ് പൊന്‍കുന്നം പ്രസംഗിച്ചു. യൂത്ത് പാര്‍ലമെന്റില്‍ വര്‍ധിച്ചു വരുന്ന സൈബര്‍ ഭീകരതയ്ക്കെതിരേ ഐഎസ്എം ഒരുക്കിയ സൈബര്‍ സ്മാര്‍ട്ട് മൊബൈലില്‍ പതിനായിരം യുവാക്കള്‍ സന്ദേശം അയച്ചു. കെഎന്‍എം ജനറല്‍ സെക്രട്ടറി പി പി ഉണ്ണീന്‍ കുട്ടി മൗലവി അധ്യക്ഷത വഹിച്ചു. ഹൈബി ഈഡന് എംഎല്‍എ, ഡോ. സെബാസ്റ്റ്യന്‍ പോള്‍, യൂത്ത് ലീഗ് പ്രസിഡന്റ് പി എം സാദിഖലി, ഡോ. സുല്‍ഫിക്കറലി, ഐടി @ സ്കൂള്‍ ഡയറക്ടര്‍ കെ പി നൗഫല്‍, അഡ്വ. മായന്‍കുട്ടി മേത്തര്‍, നിസാര്‍ ഒളവണ്ണ, ശഫീഖ് ശാസ്താംകോട്ട സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.