|    Aug 16 Thu, 2018 7:24 pm

സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരേ കാംപയിന്‍

Published : 21st March 2018 | Posted By: kasim kzm

അടിമാലി: സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണ കാംപയില്‍ ജില്ലാതല ഉദ്ഘാടനം അടിമാലില്‍ മൂന്നാര്‍ ഡിവൈഎസ്പി എസ് അഭിലാഷ് ഉദ്ഘാടനം നിര്‍വഹിച്ചു. വൈഎംസിഎ ഇടുക്കി സബ്‌റീജിയന്റെ നേതൃത്വത്തില്‍ സംസ്ഥാന പോലീസ് സേനയുടെ സഹകരണത്തോടെ ഒരു വര്‍ഷം നീളുന്ന ബോധവല്‍ക്കരണ കാംപയിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
അടിമാലി വൈഎംസിഎയുടെ നേതൃത്വത്തില്‍ ശ്രീവിവേകാനന്ദ വിദ്യാസദന്‍ സ്‌കൂളില്‍ നടന്ന സമ്മേളനത്തില്‍ വൈഎംസിഎ സൗത്ത് വെസ്റ്റ് ഇന്‍ഡ്യ റീജിയണ്‍ ചെയര്‍മാന്‍ പ്രഫ. ജോയ് സി ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തി. വൈഎംസിഎ ഇടുക്കി സബ് റീജ്യനല്‍ ചെയര്‍പേഴ്‌സന്‍ ആനി ജബ്ബരാജ് അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ എം തങ്കപ്പന്‍, അടിമാലി വൈഎംസിഎ പ്രസിഡന്റ് എം പി തേമസ് മാടവന, സെക്രട്ടറി ബിജു മാത്യു മാന്തറയ്ക്കല്‍, വൈഎംസി.എ. സബ്‌റീജ്യനല്‍ ഭാരവാഹികളായ ടോമി എബ്രഹാം, ഡോ. എം വി പൗലോസ്, ഡോ. വി ഇ മേരിക്കുഞ്ഞ്, അഡ്വ. സാജു എടപ്പാറ, വി റ്റി തോമസ്, സ്‌കൂള്‍ അഡിമിനിസ്‌ട്രേറ്റര്‍ റ്റി ശ്രീകാന്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഇടുക്കി സൈബര്‍ സെല്‍ സബ് ഇന്‍സ്‌പെക്ടര്‍ വിനോജ് വി തോമസിന്റെ നേതൃത്വത്തില്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ റ്റി എസ് രാജന്‍, മോബിന്‍ കെ എല്‍ദോ, എന്‍ പ്രതാപ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. മേഖലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍, സ്റ്റുഡന്‍സ് പോലിസ് കാഡറ്റുകള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍, ജില്ലയിലെ വിവിധ വൈഎംസിഎ ഭാരവാഹികള്‍ തുടങ്ങി നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. വൈഎംസിഎ നടത്തിയ ചിത്രരചനാ മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. ഇന്റര്‍നെറ്റിന്റെ സാധ്യതകള്‍ ദുരുപയോഗം ചെയ്ത് മൊബൈല്‍ ഫോണ്‍, കംപ്യൂട്ടര്‍ തുടങ്ങിയ സൗകര്യങ്ങളിലൂടെ നമ്മുടെ പുതിയ തലമുറയില്‍ വലിയൊരു വിഭാഗം തെറ്റായ വഴികളിലൂടെ സഞ്ചരിക്കുകയാണ്.
സംസ്ഥാന പോലീസിന്റെ കണക്കനുസരിച്ച് 18 വയസില്‍ താഴെയുള്ള ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ഇതിനോടകം കേരളത്തില്‍ മാത്രം സൈബര്‍ കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടിട്ടുള്ളതെന്നും ഇതിലേറെയും അറിവില്ലായ്മ മൂലമാണെന്ന തിരിച്ചറിവിന്റെ പശ്ചാത്തലത്തിലാണ് കാംപയില്‍ സംഘടിപ്പിക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss