|    Jan 18 Wed, 2017 9:41 am
FLASH NEWS

സൈബര്‍ കുറ്റകൃത്യങ്ങള്‍ നേരിടുന്നതിന് സാധാരണ പോലിസ് സംവിധാനം അപര്യാപ്തം: മുഖ്യമന്ത്രി

Published : 21st August 2016 | Posted By: SMR

കൊല്ലം: സൈബര്‍ കുറ്റകൃത്യങ്ങള്‍ ഏറെ ദോഷകരമായി ബാധിച്ച സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉയര്‍ന്ന സാക്ഷരതയും വിപുലമായ ഇന്റര്‍നെറ്റ് കണക്ഷനും ഉള്‍പ്പെടെയുള്ള സാഹചര്യങ്ങള്‍ ദുരുപയോഗിക്കപ്പെടുന്നത് നിര്‍ഭാഗ്യകരമാണ്. ഇത് നേരിടുന്നതിന് സാധാരണ പോലിസ് സംവിധാനം അപര്യാപ്തമാണെന്നും അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര സൈബര്‍ സെക്യൂരിറ്റി ദിനത്തോടനുബന്ധിച്ച് കേരള പോലിസ് സംഘടിപ്പിച്ച ദ്വിദിന അന്താരാഷ്ട്ര സൈബര്‍ സുരക്ഷാ സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. വര്‍ധിച്ചുവരുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ നേരിടുന്നതിന് പൊതുസ്വകാര്യ മേഖലകളും രാജ്യാന്തര വിദഗ്ധരും സഹകരിച്ചു പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ അധ്യക്ഷത വഹിച്ചു. ശശി തരൂര്‍ എംപി മുഖ്യ പ്രഭാഷണം നടത്തി. എം മുകേഷ് എംഎല്‍എ, മേയര്‍ വി രാജേന്ദ്ര ബാബു, ആഭ്യന്തര സെക്രട്ടറി നളിനി നെറ്റോ, കാനഡയിലെ സൊസൈറ്റി ഫോര്‍ പോലിസിങ് ഓഫ് സൈബര്‍ സ്‌പേസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബെസി പാങ്, ഡിജിപി ലോക്‌നാഥ് ബെഹ്‌റ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക