|    Jan 19 Thu, 2017 3:54 am
FLASH NEWS

സൈഫുദ്ദീന്‍ സുമനസ്സുകളുടെ സഹായം തേടുന്നു

Published : 30th September 2016 | Posted By: Abbasali tf

ചെര്‍ക്കള: ബേവിഞ്ച കല്ലുക്കൂട്ടത്തെ അബ്ബാസിന്റെ ആണ്‍തരികളെയെല്ലാം പിടികൂടിയ ആ അസുഖം ഇപ്പോള്‍ സൈഫുദ്ദീ(22)നെയും വേട്ടയാടുകയാണ്. രണ്ട് സഹോദരങ്ങളെ നഷ്ടപ്പെട്ട സൈഫുദ്ദീന്‍ ഇപ്പോള്‍ അസുഖം മൂര്‍ച്ഛിച്ച് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുകയാണ്. കിഡ്‌നിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന ആല്‍പോര്‍ട്ട് സിന്‍ഡ്രോം എന്ന പാരമ്പര്യ രോഗമാണ് സൈഫുദ്ദീനെ ബാധിച്ചത്. സഹോദരന്‍ ഇര്‍ഷാദ് ഏഴ് വര്‍ഷം മുമ്പ് ചികില്‍സയിലിരിക്കെ മരിച്ചിരുന്നു. മറ്റൊരു സഹോദരന്‍ റിയാസ് കഴിഞ്ഞ വര്‍ഷം മരണത്തിന് കീഴടങ്ങി. 30 ലക്ഷം രൂപ ചെലവ് വരുന്ന ശസ്ത്രക്രിയ അടിയന്തിരമായും നടത്തിയില്ലെങ്കില്‍ സൈഫുദ്ദീന്റെയും ജീവന്‍ അപകടത്തിലാകുമെന്നാണ് വിദഗ്ധ ഡോക്ടര്‍മാര്‍ നല്‍കിയ മുന്നറിയിപ്പ്്. അതുകൊണ്ടു തന്നെ സൈഫുദ്ദീന്റെ ശസ്ത്രക്രിയയ്ക്കായി വേണ്ട വലിയ തുക കണ്ടെത്താന്‍ നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും ഒരുമിച്ചിരിക്കുകയാണ്്. നാട്ടുകാരുടെ നേതൃത്വത്തില്‍ രൂപവല്‍ക്കരിച്ച ചികില്‍സാ സഹായ കമ്മിറ്റിയും സൈഫുദ്ദീന്‍ പഠിച്ച കോളജിലെ പൂര്‍വ വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് വെവ്വേറെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ ഉണ്ടാക്കി ചികില്‍സാ സഹായ ഫണ്ട് ശേഖരണം ആരംഭിച്ചിട്ടുണ്ട്. പഠനത്തിനിടെ സൈഫുദ്ദീനും ചെറിയ ജോലികളില്‍ ഏര്‍പ്പെട്ടിരുന്നു. അസുഖം മൂര്‍ച്ഛിച്ചതോടെ പഠനവും ജോലിയുമെല്ലാം ഉപേക്ഷിക്കേണ്ടി വന്നു.  സൈഫുദ്ദീനെ സഹായിക്കുന്നതിനായി നാട്ടുകാരുടെ നേതൃത്വത്തില്‍ മുഹമ്മദ് കുഞ്ഞി കടവത്ത് ചെയര്‍മാനും, ഗഫൂര്‍ കണ്‍വീനറുമായും ചികില്‍സ സഹായ കമ്മിറ്റി രൂപവല്‍ക്കരിച്ചിട്ടുണ്ട്. സഹായങ്ങള്‍: മുഹമ്മദ്കുഞ്ഞി/ബി എം ഗഫൂര്‍, അക്കൗണ്ട് നമ്പര്‍: 0671053000005023, ഐഎഫ്എസ്‌സി കോഡ്: എസ്‌ഐബിഎല്‍ 0000671, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ചെര്‍ക്കള ബ്രാഞ്ച് എന്ന ബാങ്ക് അക്കൗണ്ട് വഴി എത്തിക്കാം. ഫോണ്‍: 9497835888, 9400006600.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക