|    Nov 23 Thu, 2017 6:38 pm
FLASH NEWS

സൈന്‍ബോര്‍ഡും സിഗ്‌നലുമില്ല;കൊഴിഞ്ഞാമ്പാറയിലെ പ്രധാനപാതകളില്‍ അപകട സാധ്യത

Published : 8th August 2017 | Posted By: fsq

 

പാലക്കാട്: ജില്ലയുടെ കിഴക്കന്‍ മേഖലയായ കൊഴിഞ്ഞാമ്പാറയിലെ  പ്രധാന പാതകളില്‍ അപകടങ്ങളും ഗതാഗതകുരുക്കും ഒഴിവാക്കാന്‍  സൈ ന്‍ബോര്‍ഡും സിഗ്‌നലുമില്ല.  പാതകളില്‍ പതിവായി വാഹനാപകടങ്ങള്‍ നടക്കുന്നുണ്ടെങ്കിലും അധികൃതര്‍ നടപടിയെടുക്കുന്നില്ല. കേരളവും തമിഴ്‌നാടും യോജിപ്പിക്കുന്ന തൃശ്ശൂര്‍ കോയമ്പത്തൂര്‍ അന്തര്‍സംസ്ഥാന പാതയായിട്ടും  സൈന്‍ബോര്‍ഡോ ട്രാഫിക്ക് സിഗ്‌നലുകളോയില്ല. ഒരോ മാസവും ഇവിടെ  അപകടങ്ങളില്‍പെട്ട് മരിക്കുന്നത് മുപ്പതോളം പേരാണ്. മിക്കവരും കോയമ്പത്തൂര്‍ മേഖലയില്‍ പഠിക്കുന്നതോ ജോലി ചെയ്യുന്നതോ ആയ യുവതീയുവാക്കളാണ്.  അത്തിക്കോട്, മേനോന്‍പാറ, അപ്പുപ്പിള്ളയൂര്‍, കോഴിപ്പാറ, വണ്ണാമട, മൂങ്കില്‍മട എന്നിവിടങ്ങളിലും ട്രാഫിക്ക് സൈന്‍ ബോര്‍ഡുകളോ, സിഗ്‌നലുകളോ, സ്പീട് ബ്രേക്കറുകളോ, സീബ്രാ ക്രോസുകളോ ഇതുവരെയായി സ്ഥാപിച്ചിട്ടില്ല. ഇരുപതിലേറെ സ്‌കൂളുകളുടെ മുമ്പിലോ പരിസരത്തോ സൂചന ബോര്‍ഡുകളോ വേഗത കുറയ്ക്കാന്‍ സീബ്രാ ലൈനുകളോ സ്ഥാപിച്ചിട്ടില്ലെന്നത് അപകടസാധ്യത ഉയര്‍ത്തുന്നു. വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും പലപ്പോഴായി അധികൃതരുടെയും ജനപ്രതിനിധികളുടെയും ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടും നടപടിയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. വീതി കുറഞ്ഞ റോഡരികില്‍ ഇരുചക്ര വാഹനങ്ങളുള്‍പ്പെടെ നിര്‍ത്തിയിടുന്നതും യാത്രക്കാരെ ഗതാഗതകുരുക്കിലേക്കും അപകടത്തിലേക്കും നയിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക