|    Oct 20 Fri, 2017 1:49 am
Home   >  Todays Paper  >  page 12  >  

സൈന്യത്തെ അവഹേളിച്ച് ഫേസ്ബുക്ക് പോസ്റ്റ്: യുവാവിനെ പോലിസ് ചോദ്യംചെയ്തു

Published : 2nd October 2016 | Posted By: SMR

തിരുവനന്തപുരം: ഫേസ്ബുക്കില്‍ ഇന്ത്യന്‍ സൈന്യത്തെ അവഹേളിക്കുന്ന പോസ്റ്റിട്ടെന്ന പരാതിയില്‍ യുവാവിനെ പോലിസ് കസ്റ്റഡിയിലെടുത്തു. കമ്മീഷണര്‍ക്കു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം നേമം സ്വദേശി ഷാഹുല്‍ ഹമീദ് (30) എന്ന ഷാഹു അമ്പലത്തിനെയാണ് വിഴിഞ്ഞം പോലിസ് കസ്റ്റഡിയിലെടുത്തത്. ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ ഇയാളെ മണിക്കൂറുകളോളം ചോദ്യംചെയ്തു. തുടര്‍ന്ന് വിട്ടയച്ചതായി വിഴിഞ്ഞം എസ്‌ഐ രതീഷ് പറഞ്ഞു. അതേസമയം, ഫേസ് ബുക്ക് പോസ്റ്റിനെതിരേ പോലിസ് ഐപിസി 124 എ രാജ്യദ്രോഹം, സെക്ഷന്‍ 66, ഐടി ആക്ട് എന്നിവയനുസരിച്ച് കേസെടുത്തു. എന്നാല്‍, പോസ്റ്റിട്ടത് ഷാഹുലാണെന്ന് തെളിയിക്കുന്ന സൈബ ര്‍ രേഖകള്‍  ലഭിക്കുന്ന മുറയ് ക്കേ തുടര്‍നടപടികളിലേക്ക് നീങ്ങൂവെന്ന് എസ്‌ഐ പറഞ്ഞു.
ഇന്ത്യന്‍ സൈന്യത്തെ കുറ്റപ്പെടുത്തുന്നതാണ് പോസ്‌റ്റെന്നും ഇത് ദേശവിരുദ്ധമാണെന്നും ഇയാള്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കണമെന്നുമാവശ്യപ്പെട്ട് പ്രദീപ്കുമാര്‍ എന്നയാള്‍ കമ്മീഷണര്‍ക്കു നല്‍കിയ പരാതിയിലാണ് നടപടി. യുവാവിന്റെ പ്രൊഫൈ ല്‍ ചിത്രമുള്ള അക്കൗണ്ടി ല്‍ നിന്നാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.
അതേസമയം, ഫേസ്ബുക്ക് പോസ്റ്റിലെ വരികള്‍ തന്റേതല്ലെന്നും എഡിറ്റ് ചെയ്ത് ചിലര്‍ ദുഷ്പ്രചാരണം നടത്തുകയായിരുന്നെന്നും ഷാഹുല്‍ പറയുന്നു. തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ കൃത്രിമം കാണിച്ച് വ്യാജ പ്രചാരണം നടത്തിയവര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഷാഹുല്‍ നേമം പോലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. തങ്ങള്‍ക്കെതിരേ നിരന്തരം ഫേസ്ബുക്കിലൂടെ പ്രതികരിക്കുന്ന യുവാവിനെ ഒതുക്കാന്‍ രാജ്യസ്‌നേഹം മറയാക്കി സംഘപരിവാര അനുകൂലികളുടെ ഫോട്ടോഷോപ്പ് ശ്രമമാണ് പരാതിക്ക് പിന്നില്‍. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സൈനികമേധാവി പാക് ഭീകരകേന്ദ്രങ്ങള്‍ ആക്രമിച്ച വിവരം പുറത്തുവിടുന്നത്. എന്നാല്‍, സൈന്യത്തിനെതിരേ എഴുതി എന്ന തരത്തില്‍ ഷാഹുലിന്റെ പേരില്‍ പ്രചരിക്കുന്ന പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ടിലെ സമയം രാവിലെ 10.17 ആണ്. ഈ സമയത്ത് പുരുഷപീഡനത്തെക്കുറിച്ചുള്ള ഒരു പോസ്റ്റാണ് ഇയാളുടെ പ്രൊഫൈലില്‍ നിന്നു പോസ്റ്റ് ചെയ്തിരിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക