|    Aug 21 Mon, 2017 5:26 pm
FLASH NEWS
Home   >  National   >  

സൈന്യത്തിന് വേണ്ടി ആരും പണപ്പിരിവ് നടത്തണ്ട; എംഎന്‍എസിനോട് സൈനികര്‍

Published : 23rd October 2016 | Posted By: mi.ptk

raj_thackeray

മുംബൈ: പാകിസ്താന്‍ താരങ്ങള്‍ അഭിനയിച്ച കരണ്‍ ജോഹറിന്റെ’ഏ ദില്‍ ഹേ മുഷ്‌കില്‍’ റിലീസ് ചെയ്യാന്‍ സൈന്യത്തിന്റെ ക്ഷേമനിധിയിലേക്ക് അഞ്ച് കോടി നല്‍കണമെന്ന താക്കറെയുടെ പ്രസ്താവനക്കെതിരെ മുതിര്‍ന്ന സൈനികര്‍ രംഗത്ത്. സൈന്യത്തിന് വേണ്ടി ആരും സംഭാവന പിരിക്കേണ്ടന്നും ഇതില്‍ താക്കറെയുടെ രാഷ്ട്രീയം കലര്‍ത്താന്‍ നോക്കേണ്ടെന്നും മുതിര്‍ന്ന സൈനികര്‍ പ്രതികരിച്ചതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
ക്ഷേമ ഫണ്ടിലേക്കുള്ള എല്ലാ സംഭാവനകളും സ്വയം സന്നദ്ധമായിട്ടായിരിക്കണം. പിടിച്ചുപറിയിലൂടെയുള്ള പണം അനുവദനീയമല്ല. ഈ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കപ്പെട്ടതില്‍ സൈന്യം നിരാശരാണെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ സംഭാവനകളും പരിശോധിക്കാന്‍ സൈനിക തലത്തില്‍ വ്യവസ്ഥയുണ്ട്. അതുകൊണ്ട് തന്നെ ബലാല്‍ക്കാരത്തിലൂടെ നടത്തുന്ന സംഭാവന നിഷേധിക്കാന്‍ സാധിക്കുമെന്നും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.പ്രശ്‌നത്തില്‍ തന്റെ ശക്തമായ പ്രതിഷേധം മുന്‍ എയര്‍ വൈസ് മാര്‍ഷല്‍ മന്‍മോഹന്‍ ബഹാദൂര്‍ ട്വീറ്റിലൂടെ അറിയിച്ചു.
പാക് നടന്‍  ഫവാദ് ഖാന്‍ അഭിനയിച്ച ‘യേ ദില്‍ ഹേ മുശ്കിലി’ന്റെ പ്രദര്‍ശനം തടയുമെന്നാണ് നവനിര്‍മാണ്‍ സേനയുടെ ഭീഷണി ഉയര്‍ത്തിയത്. പാകിസ്താനി താരങ്ങളെ അഭിനയിപ്പിക്കുന്ന സിനിമകളുടെ നിര്‍മാതാക്കള്‍ ഇന്ത്യന്‍ സൈന്യത്തിന്റെ ക്ഷേമനിധിയിലേക്ക് അഞ്ച് കോടി രൂപ നല്‍കണം, ഈ സിനിമകളില്‍ ഇന്ത്യന്‍ സൈന്യത്തിന് ആദരവ് അര്‍പ്പിക്കുന്ന സ്‌ളൈഡുകള്‍ നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കണം, ഭാവിയില്‍ പാക് ആര്‍ടിസ്റ്റുകളെ ഉള്‍പ്പെടുത്തി സിനിമകള്‍ ചെയ്യാന്‍ പാടില്ല എന്നിവയായിരുന്നു നവനിര്‍മാണ്‍ സേനയുടെ ഒത്തു തീര്‍പ്പ് വ്യവസ്ഥകള്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക