|    Jan 19 Thu, 2017 10:47 pm
FLASH NEWS

സൈന്യത്തിന് പിന്തുണ അറിയിച്ച് നിയമസഭ പ്രമേയം പാസാക്കി

Published : 1st October 2016 | Posted By: SMR

തിരുവനന്തപുരം: ജമ്മു കശ്മീരിലെ ഉറിയില്‍ പാകിസ്താന്‍ നടത്തിയ ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കിയ ഇന്ത്യന്‍ സൈന്യത്തിന് അഭിനന്ദനവും പിന്തുണയും അറിയിച്ചുകൊണ്ടുള്ള പ്രമേയം കേരള നിയമസഭ ഐകകണ്‌ഠ്യേന പാസാക്കി.
ശൂന്യവേളയില്‍ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം ഇരുപക്ഷവും ഡസ്‌കിലടിച്ചാണ് പാസാക്കിയത്. അതിര്‍ത്തിക്കപ്പുറത്തുനിന്നുള്ള ഭീകരാക്രമണങ്ങളെ ചെറുക്കാന്‍ ഇന്ത്യന്‍ സൈന്യം കൈക്കൊണ്ട നടപടികള്‍ക്ക് നിയമസഭ സര്‍വപിന്തുണയും പ്രഖ്യാപിക്കുന്നതായി പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നാടിനെയും ജനങ്ങളെയും സംരക്ഷിക്കാന്‍ കൈക്കൊണ്ട നടപടികള്‍ മുന്‍നിര്‍ത്തി ഈ സഭ ഇന്ത്യന്‍ സൈന്യത്തെ അഭിനന്ദിക്കുന്നു.  പ്രശ്‌നപരിഹാരങ്ങള്‍ക്കായുള്ള നയതന്ത്രനീക്കങ്ങള്‍ തുടരണമെന്നും പ്രമേയത്തിലൂടെ സഭ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 52 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക