|    Oct 22 Sun, 2017 8:30 am
Home   >  National   >  

സൈന്യത്തിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മീഷന് അധികാരമില്ല:കേന്ദ്രം

Published : 8th September 2016 | Posted By: mi.ptk

army

ന്യൂഡല്‍ഹി: സൈന്യത്തിനെതിരായ മനുഷ്യാവകാശ ലംഘന കേസുകള്‍ അന്വേഷിക്കാന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് അധികാരമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ അധികാര പരിമിതി ഇതിന് സമ്മതിക്കില്ലെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോണി ജനറല്‍ സുപ്രീംകോടതിയില്‍ അറിയിച്ചു.
മണിപ്പൂര്‍,ജമ്മുകശ്മീര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ സൈന്യം നടത്തിയ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ സന്നദ്ധത അറിയിച്ചതായി കമ്മീഷന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യം കോടതിയെ അറിയിച്ചു. എന്നാല്‍ ഇത്തരമൊരു അന്വേഷണം സാധ്യമല്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ള അധികാരമേ മനുഷ്യാവകാശ കമ്മീഷനുള്ളൂവെന്നും അന്വേഷിക്കാനുള്ള അധികാരം കമ്മീഷന് ഇല്ലെന്നും അറ്റോണി ജനറല്‍ മുകുള്‍ റോഹ്ത്തകി കോടതിയില്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക