|    Sep 19 Wed, 2018 8:14 am
FLASH NEWS
Home   >  Todays Paper  >  page 9  >  

സൈന്യം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിര്‍ദേശങ്ങള്‍ അനുസരിക്കണം: പിങ്

Published : 21st August 2018 | Posted By: kasim kzm

ബെയ്ജിങ്: ചൈനയില്‍ താന്‍ നേതൃത്വം നല്‍കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും അനുസരിക്കണമെന്നു സൈന്യത്തിന് പ്രസിഡന്റ് ഷി ജിന്‍ പിങിന്റെ നിര്‍ദേശം. രണ്ടാം തവണയും അധികാരത്തിലെത്തിയ ഷി ജിന്‍ പിങ് അനിശ്ചിതകാലത്തേക്ക് അധികാരത്തില്‍ തുടരുന്നതിനു ഭരണഘടന ഭേദഗതി വരുത്തുകയും ചെയ്തിരുന്നു. 20 ലക്ഷത്തോളം വരുന്ന പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വതിനു കീഴില്‍ പ്രവര്‍ത്തിക്കണം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തെ അംഗീകരിക്കലായിരിക്കണം നൈനിക മേലധികാരികളുടെ പ്രാഥമിക ദൗത്യമെന്നും കഴിഞ്ഞദിവസം നടന്ന യോഗത്തില്‍ പിങ് വ്യക്തമാക്കിയതായി ഗ്ലോബല്‍ ടൈംസ് റിപോര്‍ട്ട് ചെയ്തു. പുതുയുഗത്തിനു വേണ്ടിയുള്ള ചൈനീസ് സവിശേഷതയോടു കൂടിയുള്ള സോഷ്യലിസം എന്ന ആശയം സൈന്യത്തില്‍ പൂര്‍ണ അര്‍ഥത്തില്‍ നടപ്പാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. സോഷ്യലിസ്റ്റ് ആശയങ്ങളിലൂന്നിയുള്ള വികസനം എന്നു പെങിന്റെ ഈ ആശയത്തിന് വര്‍ഷം ആദ്യത്തില്‍ നടന്ന 19ാം പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകാരം നല്‍കിയിരുന്നു. മാവോസേ തൂങിനു ശേഷം ചൈന ഭരിക്കുന്ന ഏറ്റവും ശക്തനായ ഭരണാധികാരിയായാണ് പാര്‍ട്ടി പിങിനെ വിശേഷിപ്പിക്കുന്നത്്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss