|    Oct 19 Thu, 2017 6:24 pm
FLASH NEWS
Home   >  News now   >  

സൈനുദ്ദീന്‍ മുസ്ലാരുടെ നിര്യാണത്തില്‍ കെ.എം.സി.സി അനുശോചിച്ചു

Published : 19th February 2016 | Posted By: G.A.G

ദുബയ് : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ െസക്രട്ടറിയും പ്രഗത്ഭ പണ്ഡിതനുമായ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ല്യാരുടെ നിര്യാണത്തില്‍ ദുബയ് കെ.എം.സി.സി. സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
പ്രഭാഷണത്തെയും അധ്യാപനത്തെയും സ്‌നേഹിച്ച പണ്ഡിത സദസുകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു ‘സൈനുല്‍ ഉലമ’ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍.kmcc

മുസ്ലിം സമുദായത്തിന് മത സാമൂഹ്യ വൈജ്ഞാനിക രംഗങ്ങളില്‍ പണ്ഡിതോചിതമായ നേതൃത്വം നല്‍കിയ ഇസ്ലാമിക കര്‍മശാസ്ത്ര പണ്ഡിതരില്‍ പ്രമുഖനായിരുന്നു ചെറുശ്ശേരി ഉസ്താദ്. സമസ്തകേരള ജംഇയ്യത്തുല്‍ ഉലമയുടെ തലപ്പത്ത് ഇരിക്കുമ്പോഴും മറ്റ് പല ഉന്നത പദവികള്‍ വഹിക്കുമ്പോഴും എളിയ ജീവിതശൈലിയും വിനയവും കൊണ്ട് ഏവര്‍ക്കും മാതൃകയായിരുന്നു അദ്ദേഹം.

ഉസ്താദിന്റെ ദേഹവിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതോടൊപ്പം ആയിരക്കണക്കായ ശിഷ്യഗണങ്ങളുടെയും സമുദായത്തിന്റെയും കുടുംബത്തിന്റെയും വേദനയില്‍ പങ്കുചേരുകയും ചെയ്യുന്നുവെന്ന്്്് ദുബയ്് കെ.എം.സി.സി. പ്രസിഡന്റ് പി.കെ.അന്‍വര്‍ നഹ, ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി, ട്രഷറര്‍ എ.സി. ഇസ്മായില്‍ എന്നിവര്‍ അനുശോചനക്കുറിപ്പില്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക