|    Sep 24 Sun, 2017 1:42 am
FLASH NEWS
Home   >  Todays Paper  >  page 10  >  

സൈനിക സ്‌കൂള്‍ പ്രവേശനം: നവംബര്‍ 30 വരെ അപേക്ഷിക്കാം

Published : 21st October 2016 | Posted By: SMR

തിരുവനന്തപുരം: കഴക്കൂട്ടം സൈനിക സ്‌കൂളിലെ 2017-18 വര്‍ഷത്തെ ആറ്, ഒന്‍പത് ക്ലാസുകളിലേയ്ക്ക് ഓള്‍ ഇന്ത്യ സൈനികസ്‌കൂള്‍ പ്രവേശന പരീക്ഷകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തിയ്യതി നവംബര്‍ 30. അപേക്ഷഫോമും പ്രോസ്‌പെക്റ്റസും 2016 നവംബര്‍ 18 വരെ വിതരണം ചെയ്യും. ആറാം ക്ലാസ്സില്‍ പ്രവേശനത്തിന് അപേക്ഷിക്കുന്നവര്‍ 2006 ജൂലൈരണ്ടിനും-2007 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരായിരിക്കണം. ഒന്‍പതാം ക്ലാസ്സിലേക്ക് അപേക്ഷിക്കുന്നവര്‍ 2003 ജൂലൈ രണ്ടിനും -2004 ജൂലൈ ഒന്നിനും മധ്യേ ജനിച്ചവരും ഏതെങ്കിലും അംഗീകാരമുള്ള സ്‌കൂളില്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുന്നവരായിരിക്കണം. വരുമാനമനുസരിച്ച് വിവിധ  തരംസ്‌കോളര്‍ഷിപ്പ് ലഭിക്കും. 2017 ജനുവരി 15ന് പാലക്കാട്, കോഴിക്കോട്, എറണാകുളം, കോട്ടയം, കഴക്കൂട്ടം സൈനികസ്‌കൂള്‍, ലക്ഷദ്വീപ് കവറത്തി എന്നിവടങ്ങില്‍ പ്രവേശന പരീക്ഷ നടത്തും.  പ്രോസ്‌പെക്റ്റസും അപേക്ഷാഫോമും മുന്‍വര്‍ഷത്തെ ചോദ്യപേപ്പറും ആവശ്യമുള്ളവര്‍ The Principal, Sainik School, Kazhakoottam, Thiruvananthapuram695 585എന്ന വിലാസത്തില്‍ അപേക്ഷ നല്‍കണം. ‘ജൃശിരശുമഹ, ടമശിശസ ടരവീീഹ ഗമ്വവമസീീേേമാ എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന 475 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ്കൂടെ അയയ്ക്കണം.
പട്ടികവിഭാഗക്കാര്‍ 325 രൂപയുടെ ഡ്രാഫ്റ്റ് അയച്ചാല്‍മതി www.sainiks chool tvm.nic.in വെബ്‌സൈറ്റില്‍ അപേക്ഷാഫോറം ലഭ്യമാകും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക