|    Jul 18 Wed, 2018 1:11 am
FLASH NEWS
Home   >  Todays Paper  >  page 12  >  

സൈനിക പോലിസിലേക്ക് ഇനി സ്ത്രീകളും

Published : 9th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: സൈനിക പോലിസില്‍ സ്ത്രീകളെ ഉള്‍പ്പെടുത്താനുള്ള സുപ്രധാന തീരുമാനത്തിന് ഇന്ത്യന്‍ സൈന്യത്തിന്റെ അംഗീകാരം. ഇതിന്റെ ഭാഗമായി 800 സ്ത്രീകളെ സൈനിക പോലിസില്‍ ഉടന്‍ നിയമിക്കും. ഓരോ വര്‍ഷവും 52 പേരെ വീതം സൈനിക പോലിസിലെടുക്കും. ആര്‍മി ലഫ്റ്റനന്റ് ജനറല്‍ അശ്വനികുമാറാണ് ഇക്കാര്യം അറിയിച്ചത്.ജൂണില്‍ കരസേനാ മേധാവി ബിപിന്‍ റാവത്ത് സൈന്യത്തില്‍ സ്ത്രീകളെ ഉള്‍പ്പെടുത്തുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്നു വ്യക്തമാക്കിയിരുന്നു. സൈനിക പോലിസില്‍ സ്ത്രീകളെ ഉള്‍ക്കൊള്ളിക്കാനുള്ള തീരുമാനം ലിംഗാധിഷ്ഠിത കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ സഹായിക്കുമെന്ന് അശ്വനികുമാര്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss