|    Jun 18 Mon, 2018 7:12 am
FLASH NEWS
Home   >  Todays Paper  >  page 9  >  

സൈനിക താവളം ആക്രമിച്ച്അല്‍ശബാബ് നിരവധി കെനിയന്‍ സൈനികരെ കൊലപ്പെടുത്തി

Published : 28th January 2017 | Posted By: fsq

 

മൊഗാദിഷു: തെക്കന്‍ സോമാലിയയില്‍ കെനിയന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ആഫ്രിക്കന്‍ യൂനിയന്റെ സൈനിക ക്യാംപ് ആക്രമിച്ച് 57 കെനിയന്‍ സൈനികരെ കൊലപ്പെടുത്തിയെന്ന് സോമാലിയന്‍ പോരാട്ട സംഘടനയായ അല്‍ ശബാബ്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ കുല്‍ബിയോ പട്ടണത്തിലെ താവളം ആക്രമിച്ച് സൈനികരെ കൊലപ്പെടുത്തുകയും താവളത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കുകയും ചെയ്തതായി സംഘടനാ വക്താവ് അറിയിച്ചു. സമീപത്തെ വനത്തിലേക്ക് രക്ഷപ്പെട്ട സൈനികര്‍ക്കായി തിരച്ചില്‍നടത്തിക്കൊണ്ടിരിക്കുകയാണെന്ന് അല്‍ശബാബിന്റെ സൈനിക ദൗത്യങ്ങള്‍ക്കായുള്ള വക്താവ് ഷെയ്ഖ് അബ്ദിയാസിസ് അബു മുസ്അബ് പറഞ്ഞു. രണ്ടു പോരാളികള്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം താവളത്തിലേക്ക് ഓടിച്ചു കയറ്റി സ്‌ഫോടനം നടത്തി. നിരവധി വാഹനങ്ങളും ആയുധങ്ങളും പിടിച്ചെടുത്തതായും സംഘം അറിയിച്ചു.അതേസമയം, അല്‍ശബാബിന്റെ അവകാശവാദം കെനിയന്‍ സൈന്യം നിഷേധിച്ചു. അക്രമി സംഘത്തിലെ നിരവധി പേരെ കൊലപ്പെടുത്തിയെന്നും കെനിയന്‍ സൈനിക വക്താവ് അവകാശപ്പെട്ടു. ഒരു വര്‍ഷം മുമ്പ് അല്‍ ആദി പട്ടണത്തിലെ കെനിയന്‍ സൈനിക താവളത്തിനു നേരെ അല്‍ ശബാബ്  ആക്രമണം നടത്തിയിരുന്നു. 100 സൈനികരെ കൊലപ്പെടുത്തിയെന്ന് അല്‍ശബാബ് അവകാശപ്പെട്ടെങ്കിലും ആളപായം സംബന്ധിച്ച യഥാര്‍ഥ കണക്കുകള്‍ പുറത്തുവിടാന്‍ കെനിയന്‍ സൈന്യം വിസമ്മതിച്ചിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss