|    Jan 23 Mon, 2017 6:30 pm
FLASH NEWS

സൈനിക ക്യാമ്പിന് നേരെ ആക്രമണം;ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു,രണ്ട് അക്രമികളെ വധിച്ചു

Published : 3rd October 2016 | Posted By: mi.ptk

soldiers

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ബാരാമുള്ളയില്‍ സൈനിക ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരു ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെട്ടു. രണ്ട് അക്രമികളെ സൈന്യം വധിച്ചു. ഞായറാഴ്ച രാത്രി 10.30ഓടെയാണ് വെടിവെപ്പുണ്ടായത്.
ജബര്‍സ്‌പോറയിലെ 46 രാഷ്ട്രീയ റൈഫിള്‍സ് സൈനിക ക്യാമ്പിന് നേരെ ഗ്രനേഡുകള്‍ എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷമാണ് വെടിവെപ്പ് തുടങ്ങിയത്. ഒരു ബിഎസ്എഫ് ജവാന്‍ കൊല്ലപ്പെടുകയും തിരിച്ചടിയില്‍ സൈന്യം രണ്ട് അക്രമികളെ വധിക്കുകയും ചെയ്തു. രണ്ട് ബിഎസ്എഫ് ജവാന്മാരുള്‍പ്പെടെ അഞ്ച് സൈനികര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.
പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം മിന്നലാക്രമണം നടത്തി ദിവസങ്ങള്‍ക്കകമാണ് സൈനിക ക്യാമ്പിന് നേരെ വീണ്ടും അക്രമണമുണ്ടായത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 223 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക