|    Jan 21 Sat, 2017 1:46 am
FLASH NEWS

സൈനിക ഉപദേശകരെ യുഎസ് പിന്‍വലിക്കുന്നു

Published : 21st August 2016 | Posted By: SMR

റിയാദ്: യമനില്‍ ആക്രമണം നടത്തുന്ന സൗദി സഖ്യസേനയ്ക്ക് നേരിട്ട് രഹസ്യവിവരങ്ങള്‍ നല്‍കുന്ന വിദഗ്ധരെ യുഎസ് തിരിച്ചുവിളിക്കുന്നു. യുഎസ് നാവികസേനയാണ് ഇക്കാര്യം അറിയിച്ചത്. വിദഗ്ധര്‍ക്കു പുറമെ യമന്‍ ദൗത്യത്തില്‍ പങ്കാളികളായ കൂടുതല്‍ സേവകരേയും പിന്‍വലിക്കുന്നതായി യുഎസ് അറിയിച്ചു.
യമനില്‍ യുഎസിന്റെ നിര്‍ദേശങ്ങള്‍ ഏകീകരിക്കുന്നതിനായി കഴിഞ്ഞ വര്‍ഷമാണ് ജോയിന്റ് കംപ്ലയിന്റ് പ്ലാനിങ് സെല്ലിന് രൂപം നല്‍കിയത്. ഇതില്‍ ഇനി അഞ്ചില്‍ കുറവ് ഉദ്യോഗസ്ഥര്‍ മാത്രമേ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുകയുള്ളൂവെന്ന് ബഹ്‌റയ്‌നിലെ യുഎസ് നാവികസേനാ വക്താവ് ലെഫ്റ്റനന്റ് അയാന്‍ മക്‌കൊന്നോഗേ അറിയിച്ചു. നേരത്തേ 45 യുഎസ് ഓഫിസര്‍മാരാണ് റിയാദിലെ സെല്ലിലുണ്ടായിരുന്നത്. 17 മാസത്തോളമായി യമന്‍ പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയെ സഹായിക്കാന്‍ സൗദി സഖ്യസേന ആക്രമണം നടത്തുകയാണ്. സംഘര്‍ഷങ്ങളില്‍ നിരപരാധികളായ സിവിലിയന്‍മാര്‍ കൊല്ലപ്പെടുന്നത് ചൂണ്ടിക്കാട്ടി സൗദിക്കെതിരേ മനുഷ്യാവകാശ സംഘടനകള്‍ വിമര്‍ശനമുന്നയിച്ചിരുന്നു. എന്നാല്‍, വിമര്‍ശനങ്ങളെത്തുടര്‍ന്നല്ല പിന്മാറ്റമെന്നു സൂചിപ്പിച്ച പെന്റഗണ്‍ സംഘര്‍ഷത്തില്‍ ആശങ്കയുണ്ടെന്നും അറിയിച്ചു. സംഘര്‍ഷം രാജ്യത്തെ പട്ടിണിയിലേക്കു നയിച്ചതായും 14 ശതകോടി ഡോളറിന്റെ നാശനഷ്ടങ്ങള്‍ യമനിലുണ്ടാക്കിയതായും പെന്റഗണ്‍ പ്രസ്താവനയില്‍ പറഞ്ഞു. സൗദിയെ പിന്തുണയ്ക്കുന്നുവെന്നത് ശരിയാണ്. എന്നാല്‍ അതുകൊണ്ട് യമനിലെ ദുരിതസ്ഥിതിയെക്കുറിച്ച് മിണ്ടാതിരിക്കാനാവില്ല. സിവിലിയന്‍മാരെ ലക്ഷ്യംവയ്ക്കരുതെന്നു സൗദിയോട് ആവശ്യപ്പെട്ടതായും പെന്റഗണ്‍ അറിയിച്ചു. നിലവിലെ സ്ഥിതി വിശദീകരിക്കാന്‍ സൗദി സഖ്യസേനാ വക്താവ് തയ്യാറായില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 46 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക