|    Mar 25 Sat, 2017 9:11 pm
FLASH NEWS

സൈനികരുടെ കുടുംബങ്ങളെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു

Published : 5th January 2016 | Posted By: SMR

ചന്‍ണ്ടേവാല്‍കുര്‍ദ്: പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ വീടുകള്‍ പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ്‌സിങ് ബാദല്‍ സന്ദര്‍ശിച്ചു. മരിച്ച സുബേദര്‍ മേജര്‍ ഫത്തേഹ് സിങിന്റെയും ഹവില്‍ദാര്‍ ഖുല്‍വന്ത് സിങിന്റെയും വീടുകളാണ് മുഖ്യമന്ത്രി സന്ദര്‍ശിച്ചത്. സൈനികരുടെ കുടുംബങ്ങള്‍ക്കു വേണ്ട എല്ലാ സഹായങ്ങളും സര്‍ക്കാര്‍ വാഗ്ദാനം ചെയ്യുന്നതായും അദ്ദേഹം അറിയിച്ചു.
ഇരു സൈനികരുടെയും ഗ്രാമത്തില്‍ ചെന്നാണ് മുഖ്യമന്ത്രി കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചത്. രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത ഇരുവരെയും രാജ്യം അഭിമാനത്തോടെ ഓര്‍മിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

(Visited 55 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക