|    Jun 24 Sat, 2017 7:24 am
FLASH NEWS
Home   >  Todays Paper  >  page 7  >  

സൈനികരുടെ ആശ്രിതര്‍ക്കുള്ള ധനസഹായം ബിഹാര്‍ 11 ലക്ഷമാക്കി

Published : 9th November 2016 | Posted By: SMR

പട്‌ന: യുദ്ധത്തിലോ സമാന സാഹചര്യങ്ങളിലോ കൊല്ലപ്പെടുന്ന ബിഹാര്‍ സ്വദേശികളായ സൈനികരുടെ ആശ്രിതര്‍ക്ക് നല്‍കുന്ന സഹായം ബിഹാര്‍ സര്‍ക്കാര്‍ 11 ലക്ഷമായി വര്‍ധിപ്പിച്ചു. മന്ത്രിസഭാ യോഗത്തിനു ശേഷം പ്രിന്‍സിപ്പല്‍ സെക്രട്ടറി ബ്രജേഷ് മെഹ്‌റോത്രയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തേ ഇത് അഞ്ചുലക്ഷം രൂപയായിരുന്നു. കൂടാതെ കൊല്ലപ്പെടുന്ന സൈനികന്റെ ശവസംസ്‌കാരച്ചടങ്ങുകളുടെ ചെലവും സര്‍ക്കാര്‍ വഹിക്കും.
ഉറി ആക്രമണത്തില്‍ കൊല്ലപ്പെട്ട ബിഹാറിലെ മൂന്ന് സൈനികരുടെ ആശ്രിതര്‍ക്ക് സപ്തംബര്‍ 19ന് അഞ്ചു ലക്ഷം രൂപ വീതം സഹായം സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. സപ്തംബര്‍ 20ന് ഈ തുക 11 ലക്ഷമാക്കി വര്‍ധിപ്പിച്ചു. പാക് സൈന്യം അതിര്‍ത്തിയില്‍ നടത്തിയ വെടിവയ്പില്‍ കൊല്ലപ്പെട്ട ബിഹാറില്‍നിന്നുള്ള ബിഎസ്എഫ് ജവാന്‍മാരുടെ ആശ്രിതര്‍ക്കും സര്‍ക്കാര്‍ 11 ലക്ഷം രൂപ വീതം നല്‍കിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക