|    Apr 23 Sun, 2017 10:58 am
FLASH NEWS

സൈനികന്‍ നോട്ടുനിരോധനം അറിഞ്ഞത് രണ്ടുദിവസം മുമ്പ്

Published : 16th March 2017 | Posted By: shins

500-1000-note-ban

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ 1000, 500 നോട്ടുകള്‍ നിരോധിച്ച വിവരം സൈനികന്‍ അറിയുന്നത് രണ്ടുദിവസം മുമ്പ്. മാസങ്ങളായി സിയാച്ചിന്‍ വനത്തില്‍ ഡ്യൂട്ടി ചെയ്യുകയായിരുന്ന നായിക് മഹേന്ദ്ര സിങ് എന്ന സൈനികനാണ് നോട്ട് നിരോധനത്തെക്കുറിച്ചറിയാതെ വലഞ്ഞത്. വാര്‍ത്തയറിഞ്ഞ് കയ്യിലുണ്ടായിരുന്ന പഴയ നോട്ടുകള്‍ മാറ്റി വാങ്ങാനായി മഹേന്ദ്രസിങ് കഴിഞ്ഞദിവസം റിസര്‍വ് ബാങ്കിലെത്തിയെങ്കിലും നോട്ട് മാറ്റിനല്‍കാതെ സൈനികനെ ബാങ്ക് അധികൃതര്‍ തിരിച്ചയക്കുകയും ചെയ്തു. സിയാച്ചിന്‍ വനത്തിനുള്ളിലേക്ക് ആശയ വിനിമയത്തിനുള്ള സൗകര്യങ്ങളില്ലാത്തതാണ് വാര്‍ത്തയറിയാതെ പോവാന്‍ കാരണം. ആവശ്യമായ രേഖകള്‍ സഹിതം നോട്ട് മാറാന്‍ റിസര്‍വ് ബാങ്കിലെത്തിയപ്പോള്‍ സൈനികനെന്ന പരിഗണന പോലും തനിക്ക് ലഭിച്ചില്ലെന്നും മഹേന്ദ്രസിങ് വ്യക്തമാക്കി.
വനത്തില്‍ ഹെലികോപ്ടര്‍ വഴിയാണ് ഭക്ഷണസാധനങ്ങളും മറ്റും എത്തിച്ചിരുന്നത്. ഫോണും റേഡിയോയും ഉള്‍പ്പെടെ വാര്‍ത്തയറിയാനുള്ള അടിസ്ഥാന സൗകര്യം പോലും അവിടെയില്ല. പിന്നെ തനിക്കെങ്ങനെ നാട്ടില്‍ വന്ന നോട്ട് മാറിയെടുക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം ചോദിക്കുന്നു. നവംബറില്‍ ലീവിന് അപേക്ഷിച്ചെങ്കിലും ഇപ്പോള്‍ മാത്രമാണ് ഇയാള്‍ക്ക് അവധി ലഭിച്ചത്. മാര്‍ച്ച് 31 വരെ നോട്ടുകള്‍ മാറിയെടുക്കാന്‍ അവസരമുണ്ടെന്ന പ്രതീക്ഷയിലാണ് ബാങ്കിലെത്തിയത്. നോട്ട് നിരോധന കാലയളവില്‍ വിദേശത്തായിരുന്നവര്‍ക്കു മാത്രമേ നോട്ടുകള്‍ മാറ്റിനല്‍കൂയെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day