|    Oct 17 Wed, 2018 12:42 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

സൈനികന്റെ വധം: വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം

Published : 13th May 2017 | Posted By: fsq

 

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈനിക ഉദ്യോഗസ്ഥന്‍ ഉമര്‍ ഫയാസിനെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷിക്കുന്ന മൂന്ന് ഹിസ്ബുല്‍ മുജാഹിദീന്‍ പ്രവര്‍ത്തകരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചു. ഇവരുടെ ഫോട്ടോകള്‍ പോലിസ് പുറത്തുവിട്ടു.ഹിസ്ബുല്‍ മുജാഹിദീന്‍ പ്രവര്‍ത്തകരായ ഇഷ്ഫാഖ് അഹമ്മദ് തോക്കര്‍, ഗയാസുല്‍ ഇസ്‌ലാം, അബ്ബാസ് അഹമ്മദ് ഭട്ട് എന്നിവരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. കൊലപാതകത്തില്‍ ഇവര്‍ക്ക് പങ്കുണ്ടെന്നാണ് പോലിസ് പറയുന്നത്. ഇവരെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് അര്‍ഹമായ പാരിതോഷികം നല്‍കും. വിവരം നല്‍കുന്നവരുടെ പേര് രഹസ്യമായിരിക്കുമെന്നും പോലിസ് അറിയിച്ചു.ഷോപിയാന്‍ മേഖല കേന്ദ്രീകരിച്ച് ഹിസ്ബുല്‍ മുജാഹിദീന്റെ ഘടകം സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പ്രാഥമികാന്വേഷണത്തില്‍ പോലിസ് കണ്ടെത്തിയിരുന്നു. പോലിസില്‍ നിന്ന് തട്ടിയെടുത്ത റൈഫിളുപയോഗിച്ചാണ് ഫയാസിനെ കൊലപ്പെടുത്തിയതെന്നും പോലിസ് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss