|    Sep 21 Fri, 2018 1:24 pm
FLASH NEWS
Home   >  News now   >  

സൈനയും പ്രണോയിയും സെമിയില്‍, സിന്ധു പുറത്ത്

Published : 27th April 2018 | Posted By: vishnu vis

വുഹാന്‍: കോമണ്‍വെല്‍ത്തിലെ ഫൈനലില്‍ തന്നെ പരാജയപ്പെടുത്തിയ ലീ ചോങ് വെയോട് കണക്കുതീര്‍ക്കാന്‍  ബാഡ്മിന്റണ്‍ ഏഷ്യ ചാംപ്യന്‍ഷിപ്പിലെ പുരുഷ സിംഗിള്‍സിലിറങ്ങിയ ഇന്ത്യന്‍ സൂപ്പര്‍ താരം കിഡംബി ശ്രീകാന്തിന് വീണ്ടും തോല്‍വി പിണഞ്ഞപ്പോള്‍ ലോക രണ്ടാം നമ്പര്‍ താരത്തെ വീഴ്ത്തി സെമിയിലേക്ക് മുന്നേറി എച്ച് എസ് പ്രണോയ്. വനിതാ സിംഗിള്‍സില്‍ പി വി സിന്ധു പരാജയപ്പെട്ടപ്പോള്‍ ടൂര്‍ണമെന്റിലെ സെമിയിയിലേക്ക് മുന്നേറി സൈന നെഹ്‌വാള്‍. ലോക അഞ്ചാം നമ്പര്‍ താരമായ ശ്രീകാന്തിനെ ക്വാര്‍ട്ടറില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ലീ ചോങ് വെ സെമിയിലേക്ക് കുതിച്ചത.് സ്‌കോര്‍ 12-21,15-21. എന്നാല്‍ ലോക രണ്ടാം നമ്പര്‍ താരമായ കൊറിയയുടെ വാന്‍ ഹോ സണിനെതിരേ ആദ്യ സെറ്റ് പിന്നില്‍ നിന്ന ശേഷം പിന്നീടുള്ള രണ്ട് സെറ്റും പൊരുതിനേടിയാണ് പ്രണോയ് സെമിയിലേക്ക് ടിക്കറ്റെടുത്തത്. സ്‌കോര്‍ 18-21,23-21,21-12.  കൊറിയയുടെ ജാങ് മി ലീയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ സൂപ്പര്‍ താരമായ സൈന സെമിയിലേക്ക് കുതിച്ചത.് സ്‌കോര്‍ 21-15,21-13.  എന്നാല്‍ മറ്റൊരു ക്വാര്‍ട്ടറില്‍ കൊറിയന്‍ താരം ജി ഹ്യുന്‍ സങിനോട് ലോക മൂന്നാം നമ്പര്‍ താരമായ സിന്ധു പൊരുതിത്തോല്‍ക്കുകയായിരുന്നു. സ്‌കോര്‍ 19-21,10-21.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss