|    May 23 Tue, 2017 2:31 pm
FLASH NEWS

സൈക്കിള്‍ ഹെല്‍മറ്റ്

Published : 24th September 2016 | Posted By: SMR

മോട്ടോര്‍ ബൈക്ക് ഓടിക്കുമ്പോള്‍ ഹെല്‍മറ്റ് വേണമെന്നത് മിക്ക വികസിതരാജ്യങ്ങളിലും നിര്‍ബന്ധമാണ്. ഇപ്പോള്‍ സൈക്കിളോടിക്കുന്നവര്‍ക്കും ചില രാജ്യങ്ങള്‍ ഹെല്‍മറ്റ് നിര്‍ബന്ധമാക്കാന്‍ തുടങ്ങിയിട്ടുണ്ട്. ആസ്‌ത്രേലിയ അത്തരമൊരു രാജ്യമാണ്. അവിടെ ന്യൂ സൗത്ത് വെയില്‍സ് പ്രവിശ്യയില്‍ ഹെല്‍മറ്റില്ലാതെ സൈക്കിളോടിച്ചാല്‍ 300 ഡോളറിലേറെ പിഴ ഒടുക്കണം. മറ്റു മിക്ക പ്രവിശ്യകളിലും ഇങ്ങനെ കനത്ത പിഴ ഈടാക്കാന്‍ തുടങ്ങിയിട്ടുണ്ട്.
ഹെല്‍മറ്റിടുന്നത് സൈക്കിള്‍യാത്രികരുടെ സുരക്ഷയ്ക്കു പ്രധാനമാണെന്നാണ് സര്‍ക്കാര്‍ ചൂണ്ടിക്കാണിക്കുന്നത്. ഈയിടെ 64,000 സൈക്കിള്‍യാത്രക്കാര്‍ക്കിടയില്‍ നടത്തിയ ഒരു സര്‍വേയില്‍ കണ്ടത് ഹെല്‍മറ്റ് തലയ്ക്ക് ഏല്‍ക്കുന്ന മാരകമായ ആഘാതം 70 ശതമാനം വരെ കുറയ്ക്കാന്‍ സഹായകമാവുമെന്നാണ്.
കാര്യം ശരിയാണ്. പക്ഷേ, അതിനൊരു മറുവശവുമുണ്ടെന്ന് ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. സൈക്കിള്‍ വിനോദസഞ്ചാരത്തിനും വ്യായാമത്തിനും ഒക്കെയാണ് ആളുകള്‍ പ്രധാനമായും ഉപയോഗിക്കുന്നത്. സൈക്കിളില്‍നിന്നു വീണ് പരിക്കേല്‍ക്കുന്നതിന്റെ പേരില്‍ സര്‍ക്കാര്‍ അമിത നിയന്ത്രണം ആരംഭിച്ചപ്പോള്‍ സൈക്കിള്‍ ഉപയോഗിക്കുന്നവരുടെ സംഖ്യ കാര്യമായി കുറഞ്ഞു. ഏതാണ്ട് 16 ശതമാനത്തിലധികംപേര്‍ പറഞ്ഞത് നിയന്ത്രണം വന്നതോടെ തങ്ങള്‍ സൈക്കിള്‍ ഉപേക്ഷിച്ചെന്നാണ്.
പകരം അവര്‍ കാറോടിക്കാന്‍ തുടങ്ങി. അത് അവരുടെ ആരോഗ്യത്തിനു മാത്രമല്ല, സമൂഹത്തിന്റെ ആരോഗ്യത്തിനും അനുഗുണമല്ല. സൈക്കിളോടിച്ചാല്‍ വിയര്‍പ്പുനാറ്റമേ കാര്യമായി ഉണ്ടാവൂ. കാറാവുമ്പോള്‍ അത് അന്തരീക്ഷ മലിനീകരണത്തിനും ആഗോള താപനത്തിനും കളമൊരുക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day