|    Mar 24 Fri, 2017 5:47 pm
FLASH NEWS

സൈക്കിള്‍ സാഹസിക ടൂറിസത്തിന്റെ സാധ്യതതേടി പീറ്റര്‍ ബ്ലക്ക്

Published : 25th July 2016 | Posted By: SMR

ആലപ്പുഴ: സൈക്കിള്‍ സാഹസിക ടൂറിസത്തിന്റെ സാധ്യത തേടി ഇംഗ്ലണ്ട് സ്വദേശിയായ പീറ്റര്‍ ബ്ലക്ക് ആലപ്പുഴയിലെത്തി. കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കോര്‍ത്തിണക്കി സൈക്കിള്‍ സാഹസികയാത്ര ഒരുക്കിയാണ് പീറ്റര്‍ ബ്ലക്ക് ടൂറിസ്റ്റ് പാക്കേജ് ഒരുക്കുന്നത്. പത്തോളം വരുന്ന വിനോദ സംഘം സൈക്കിളില്‍ ആലപ്പുഴ ജില്ലയിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചു.

ഇന്ത്യയിലെയും ശ്രീലങ്കയിലേയും സൈക്കിള്‍ സാഹസിക ടൂറിസം രംഗത്തെ പ്രമുഖനാണ് പീറ്റര്‍ ബ്ലക്ക്. 14 വര്‍ഷമായി ഈ രംഗത്തു പ്രവര്‍ത്തിക്കുന്നു. കേരളത്തിന്റെ ഭൂപ്രകൃതി ആസ്വദിക്കാനായി ഗ്രാമീണ റോഡുകളിലൂടെയാണ് സംഘം യാത്രനടത്തുക. സൈക്കിള്‍ സവാരി തിരഞ്ഞെടുക്കുന്നതിലൂടെ സഞ്ചാരികളുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ കഴിയുന്നുവെന്നാണ് പീറ്ററിന്റെ വാദം. കുട്ടികള്‍ ഉള്‍പ്പടെ എല്ലാ പ്രായക്കാരും ഇതില്‍ പങ്കാളികളാവാറുണ്ട്. അതേസമയം തീരെ അവശരായവര്‍ക്കു സഞ്ചരിക്കുന്നതിനായി പ്രത്യേക വാനും സംഘത്തോടൊപ്പം സഞ്ചരിക്കുന്നു. ഇംഗ്ലണ്ടിലെ എക്‌സ്‌സോഡസ് ട്രാവല്‍ കമ്പനിയുടെ ഭാഗമായാണ് പീറ്റര്‍ ബ്ലഗ് പ്രവര്‍ത്തിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ സൈക്കിള്‍ സവാരി പ്രചാരണരംഗത്തും പീറ്റര്‍ പ്ലക്ക് പ്രവര്‍ത്തിക്കുന്നു. ശ്രീലങ്കയിലെ സൈക്കിള്‍ സാഹസിക സവാരിക്കിടെ പരിചയപ്പെട്ട ഹെറ്റിയാണ് ജീവിത പങ്കാളി. മക്കളായ കായി, താരിഖ് എന്നിവരും സൈക്കിള്‍ സവാരിക്ക് പിന്തുണയുമായി ഒപ്പമുണ്ട്.

(Visited 91 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക