|    Nov 18 Sun, 2018 5:55 pm
FLASH NEWS
Home   >  Editpage  >  Second edit  >  

സൈക്കിള്‍ പാര്‍ക്കിങ്

Published : 3rd August 2018 | Posted By: kasim kzm

അഞ്ചാളുകള്‍ക്കു സഞ്ചരിക്കാവുന്ന കാറില്‍ ഒരാള്‍ മാത്രം യാത്ര ചെയ്യുകയും റോഡുകളില്‍ അതു നിര്‍ത്തിയിടുകയും ചെയ്യുന്നതുകൊണ്ടുണ്ടാവുന്ന ചെലവുകള്‍ ഭീമമാണ്. കാറുകള്‍ കാര്‍ബണ്‍ നിര്‍ഗമനം ശക്തിപ്പെടുത്തുന്നു. ചെറിയ യാത്രയ്ക്ക് സൈക്കിള്‍ ഉപയോഗിക്കുന്നതിന്റെ ഗുണങ്ങള്‍ അനവധിയാണ്. അതുകൊണ്ടാണ് പല സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലും സൈക്കിളിന്റെ ഉപയോഗം വ്യാപകമായത്. ഇക്കാര്യത്തില്‍ ഒന്നാംസ്ഥാനത്ത് ഡച്ചുകാര്‍ തന്നെ. നെതര്‍ലന്‍ഡ്‌സിലെ നഗരങ്ങളില്‍ സൈക്കിളിനു പ്രത്യേക പാതകളുണ്ട്. സ്വന്തമായി സൈക്കിളുകളുള്ളവരാണ് അധികവും. എന്നാല്‍, പൊതുവില്‍ ഉപയോഗിക്കാവുന്ന സൈക്കിളുകളും ലഭ്യമാണ്. ബസ്‌സ്റ്റാന്റിലേക്കോ റെയില്‍വേസ്‌റ്റേഷനിലേക്കോ പോവാന്‍ അവ ഉപയോഗിക്കാം. ലക്ഷ്യസ്ഥാനത്തെത്തിയാല്‍ പ്രത്യേക സ്ഥലങ്ങളില്‍ അവ ഇട്ടേച്ചുപോവുകയും ചെയ്യാം.
ലോകത്തില്‍ ഏറ്റവുമധികം സൈക്കിളുകള്‍ ഉള്ള രാജ്യമാണ് നെതര്‍ലന്‍ഡ്‌സ്. അതുകൊണ്ടു ചെറിയ പ്രശ്‌നങ്ങളുമുണ്ട്. റെയില്‍വേ സ്റ്റേഷനുകളിലും ബസ്സ്റ്റാന്റുകളിലും സൈക്കിള്‍ പ്രളയമാണ്. പൊതുവില്‍ ഉപയോഗിക്കുന്ന സൈക്കിളുകള്‍ വല്ലയിടത്തും ഉപേക്ഷിച്ചുപോവുന്നവരും കൂടുതലുണ്ട്. അതു നിയന്ത്രിക്കുകയും അണ്ടര്‍ഗ്രൗണ്ട് പാര്‍ക്കിങ് നിര്‍മിക്കുകയുമാണ് പല നഗരങ്ങളും. ഈയിടെ യുട്രക്റ്റില്‍ ഭൂമിക്കടിയില്‍ നിര്‍മിച്ച പാര്‍ക്കിങില്‍ 7500 സൈക്കിളുകള്‍ നിര്‍ത്താം. എന്നാല്‍, സൈക്കിള്‍പ്രേമം ഇതുകൊണ്ടും തൃപ്തിയടയുമെന്നു തോന്നുന്നില്ല. 25 കോടി യൂറോയാണ് പുതിയ പാതകള്‍ക്കും പാര്‍ക്കിങുകള്‍ക്കുമായി ഗവണ്‍മെന്റ് നീക്കിവച്ചിരിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss