|    Jun 19 Tue, 2018 4:44 am
Home   >  Todays Paper  >  page 7  >  

സൈക്കിള്‍ ചിഹ്നം: വിധിപറയല്‍ മാറ്റി

Published : 15th January 2017 | Posted By: fsq

 

ന്യൂഡല്‍ഹി/ ലഖ്‌നോ: സമാജ്‌വാദി പാര്‍ട്ടി (എസ്പി) യുടെ സൈക്കിള്‍ ചിഹ്നം സംബന്ധിച്ച തര്‍ക്കം തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിധി പറയാന്‍ മാറ്റി. വെള്ളിയാഴ്ച വാദം കേള്‍ക്കും. എസ്പിയില്‍ പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങിനെ പിന്തുണയ്ക്കുന്ന വിഭാഗവും മകനും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിനെ പിന്തുണയ്ക്കുന്ന വിഭാഗവും സൈക്കിള്‍ ചിഹ്നത്തിന് അവകാശവാദമുന്നയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ചിഹ്നത്തിന്റെ അവകാശികള്‍ തങ്ങളാണെന്ന്് ഇരുവിഭാഗവും അഭിപ്രായപ്പെട്ടു. ചിഹ്നവുമായി ബന്ധപ്പെട്ട വിധി പെട്ടെന്നു തന്നെ പുറത്തുവിടുമെന്ന് കമ്മീഷന്‍ അറിയിച്ചു. മുലായത്തിനൊപ്പം സഹോദരനും പാര്‍ട്ടിയുടെ സംസ്ഥാന നേതാവുമായ ശിവ്പാല്‍ യാദവാണ് യോഗത്തിനെത്തിയത്. അഖിലേഷ് യാദവിന്റെ പക്ഷത്തുനിന്ന്് അമ്മാവനും മുലായത്തോട് അഭിപ്രായവ്യത്യാസമുള്ള നേതാവുമായ രാംഗോപാല്‍ യാദവ്്, രാജ്യസഭാ എംപി നരേഷ് അഗര്‍വാള്‍ എന്നിവര്‍ യോഗത്തിനെത്തി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss