|    Jan 23 Mon, 2017 12:03 pm
FLASH NEWS

സൈക്കിളില്‍ മക്കയിലേക്ക് ചൈനീസ് തീര്‍ത്ഥാടകന്‍

Published : 26th August 2016 | Posted By: SMR

chinesehajji

തയിഫ്: ഹജ്ജ് കര്‍മത്തിനായി മക്കയിലേക്ക് സൈക്കിളില്‍ സഞ്ചരിച്ച് ചൈനീസ് തീര്‍ത്ഥാടകനായ മുഹമ്മദ്.
ചൈനയിലെ സിന്‍ജിയാങ് പ്രവിശ്യയിലെ വീട്ടില്‍ നിന്നു യാത്രയാരംഭിച്ച മുഹമ്മദ് 8,150 കിലോമീറ്റര്‍ സഞ്ചരിച്ച് സൗദിയിലെ തയിഫ് നഗരത്തിലെത്തി. തയിഫ് സൈക്ലിങ് ക്ലബ്ബ് അംഗങ്ങളോടൊപ്പമാണു മക്കയിലേക്കുള്ള തുടര്‍ യാത്ര. ഇത്തവണ 14,500 ചൈനീസ് മുസ്‌ലിംകളാണ് ഹജ്ജ് കര്‍മത്തിനായി മക്കയിലെത്തുകയെന്നു ചൈനീസ് ഭരണകൂടത്തിന്റെ മതകാര്യ വിഭാഗം അറിയിച്ചിരുന്നു. 37 വിമാനങ്ങളാണ് ഇതിന്റെ ഭാഗമായി ചൈന ഇതുവരെ അയച്ചിട്ടുള്ളത്. 11,000 ഓളം ചൈനീസ് തീര്‍ത്ഥാടകരാണ് ഇത്തവണ ഇതുവരെ മക്കയിലെത്തിയതെന്നു സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്യുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 469 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക