|    May 27 Sat, 2017 11:29 pm
FLASH NEWS

സേ പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ നാലു വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

Published : 14th June 2016 | Posted By: SMR

എടപ്പാള്‍: പ്ലസ്ടു സേ പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തി പരീക്ഷ എഴുതിയ നാലു വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു. പൂക്കരത്തറ ദാറുല്‍ ഹിദായ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഇന്നലെ നടന്ന പരീക്ഷയെഴുതിയ നാലു പേരെയാണ് ചങ്ങരംകുളം എസ്‌ഐ വിനോദ് അറസ്റ്റ് ചെയ്തത്.
മാറഞ്ചേരി പുറങ്ങ് സ്വദേശി ഇര്‍ഫാന്‍(18), എടപ്പാള്‍ അംശക്കച്ചേരി സ്വദേശി ശബീബ് (18), മാണൂര്‍ സ്വദേശി സല്‍മാന്‍ ഫാരിസ് (18), പന്താവൂര്‍ സ്വദേശി മുബാരി (19) എന്നിവരാണ് അറസ്റ്റിലായത്. പരീക്ഷ നടന്നുകൊണ്ടിരിക്കെ ഇന്‍വിജിലേറ്ററായ അധ്യാപികയ്ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് ഇര്‍ഫാന്റെ ഹാള്‍ടിക്കറ്റ് വീണ്ടും പരിശോധിക്കുകയായിരുന്നു. തുടര്‍ന്ന് മറ്റധ്യാപകരും പരിശോധന നടത്തിയപ്പോഴാണ് സമാനമായ മൂന്ന് ആള്‍മാറാട്ടം കൂടി കണ്ടെത്തിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day