|    May 27 Sun, 2018 7:14 pm
FLASH NEWS

സേവ് ഗ്രീന്‍ തിരുവാതിര ആഘോഷം ഇന്ന്‌

Published : 1st January 2018 | Posted By: kasim kzm

കോഴിക്കോട്: ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായുള്ള ഭക്ഷണസംസ്‌കാരത്തിന്റെ കൂടി ആഘോഷമാണെന്ന തിരിച്ചറിവുമായി സേവ് ഗ്രീന്‍ അഗ്രികള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ തിരുവാതിര ആഘോഷം ഇന്ന് നടക്കുമെന്ന് പ്രസിഡന്റ് എം പി രജുല്‍കുമാര്‍ അറിയിച്ചു. കപ്പ, കാച്ചില്‍, വാഴക്ക, ചേമ്പ്, തൊപ്പക്കിഴങ്ങ് എന്നീ കിഴങ്ങു വര്‍ഗ്ഗങ്ങള്‍ ചേര്‍ത്തുണ്ടാക്കുന്ന പുഴുക്ക്, തീക്കനലില്‍ ചുട്ടെടുത്ത കിഴങ്ങുകളും ശര്‍ക്കരയും ധാന്യങ്ങളും ചേര്‍ന്നൊരുക്കുന്ന തിരുവാതിരനാളിലെ പ്രത്യേക വിഭവം എട്ടണാടിയും തയ്യാറാക്കി വിളമ്പും. ഒരു രാത്രി മുഴുവന്‍ നീളുന്ന ആഘോഷത്തില്‍ തിരുവാതിരക്കളിയും ഊഞ്ഞാലാടലും ഉണ്ട്. ഉച്ചക്ക് മൂന്നിന് ചടങ്ങുകള്‍ ആരംഭിക്കും. ഡെ. മേയര്‍ മീരാദര്‍ശക് ഊഞ്ഞാലാടി ഉദ്ഘാടനം ചെയ്യും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss