|    Jan 20 Sat, 2018 9:07 am
Home   >  Todays Paper  >  Page 1  >  

സേവനാവകാശം : ഓണ്‍ലൈന്‍ മോണിറ്ററിങ് സംവിധാനം വരുന്നു

Published : 11th August 2017 | Posted By: fsq

 

തിരുവനന്തപുരം: സേവനാവകാശ നിയമവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ഓണ്‍ലൈന്‍ മോണിറ്ററിങ് സംവിധാനം നടപ്പാക്കാന്‍ ഐഎംജി ഡയറക്ടറെ ചുമതലപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്‍ എ നെല്ലിക്കുന്നിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.  ബന്ധപ്പെട്ട എല്ലാ പരാതികളിലും പ്രശ്‌നങ്ങളിലും 30 ദിവസത്തിനുള്ളില്‍ തീര്‍പ്പുണ്ടാക്കുകയെന്നതാണ് സര്‍ക്കാര്‍ നയം. ഇത് നടപ്പാക്കാന്‍ ശ്രമിക്കും. ഇതിനായി കര്‍ക്കശ നടപടികള്‍ സ്വീകരിക്കും. ഈ നിയമം പൂര്‍ണതയില്‍ എത്തിക്കാനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നത്. മന്ത്രിമാരെല്ലാം ജില്ലകളില്‍ പോയി ഫയലുകള്‍ പരിശോധിക്കണമെന്ന എന്‍ എ നെല്ലിക്കുന്നിന്റെ നിര്‍ദേശം പ്രായോഗികമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day