|    Dec 19 Wed, 2018 3:01 am
FLASH NEWS

സേവനപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരാവുക: പോപുലര്‍ ഫ്രണ്ട്

Published : 19th August 2018 | Posted By: kasim kzm

തിരൂര്‍: കാലവര്‍ഷ കെടുതിമൂലം പ്രയാസമനുഭവിക്കുന്ന ജനതക്ക് സാധ്യമായ മുഴുവന്‍ സഹായങ്ങളും ലഭ്യമാക്കാന്‍ ജില്ലയിലെ മുഴുവന്‍ പ്രവര്‍ത്തകരും മുന്നിട്ടിറങ്ങണമെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് കെ വി അബ്ദുല്‍ കരീം അഭ്യര്‍ഥിച്ചു. ജില്ലയിലെ മിക്കയിടങ്ങളിലും മഴക്കെടുതി മൂലം ജനങ്ങള്‍ സമാനതകളില്ലാത്ത ദുരിതം അനുഭവിക്കുകയാണ്.
ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങളും പ്രാദേശിക ഭരണകൂടങ്ങളും കാര്യക്ഷമമായി ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടങ്കിലും ദുരന്തത്തിന്റെ വ്യാപ്തി സംവിധാനങ്ങളെ അപര്യാത്മമാക്കുയാണെന്ന് മഴക്കെടുതി ചര്‍ച്ചചെയ്യുന്നതിന് ചേര്‍ന്ന അടിയന്തിര ജില്ലാ കമ്മിറ്റി വിലയിരുത്തി.
ഈ സാഹചര്യത്തില്‍ ദുരിതാശ്വാസ ക്യാംപുകളിലേക്ക് അടിയന്തരമായി ആവശ്യമുള്ള വസ്തുക്കള്‍ നല്‍കുവാനും സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച ‘പ്രളയ ദുരിതാശ്വാസ ഫണ്ട്’ സമാഹരണത്തിനായി ജനങ്ങളിലേക്ക് ഇറങ്ങുവാനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാകുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി അവരോടപ്പം പങ്ക് ചേരാനും പ്രവര്‍ത്തകര്‍ സജീവമായി രംഗത്തിറങ്ങണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. സ്വാലിഹ് മാസ്റ്റര്‍ പൊന്നാനി, അബ്ദുല്‍ അഹദ് വളാഞ്ചേരി, അഷ്‌റഫ് കോഴിച്ചിന, അബ്ദുള്ളകുട്ടി തിരൂര്‍, കെ പി അബ്ദുല്‍ കരീം രണ്ടത്താണി എന്നിവര്‍ സംസാരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss