|    Oct 21 Sat, 2017 9:39 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

സേലം-ചെന്നൈ ട്രെയിനിലെ കവര്‍ച്ച; അന്വേഷണസംഘം കൊച്ചിയിലെത്തി തെളിവെടുത്തു

Published : 17th August 2016 | Posted By: SMR

കൊച്ചി: റിസര്‍വ് ബാങ്കിലേക്ക് ട്രെയിനില്‍ കൊണ്ടുപോയ അഞ്ചേമുക്കാല്‍ കോടി രൂപ കവര്‍ച്ച ചെയ്ത കേസില്‍ കൊച്ചിയിലും പോലിസ് അന്വേഷണം. ചെന്നൈയില്‍ നിന്നുള്ള ക്രൈംബ്രാഞ്ച് സിഐഡി സംഘം കഴിഞ്ഞദിവസം എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനിലെത്തി പരിശോധന നടത്തി. സേലത്തുനിന്നു ചെന്നൈക്കു പോയ എക്‌സ്പ്രസ് ട്രെയിനില്‍ കഴിഞ്ഞ ഒമ്പതിനാണു കവര്‍ച്ച നടന്നത്.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ 342 കോടി രൂപയുടെ മുഷിഞ്ഞ നോട്ടുകള്‍ കൊണ്ടുപോയ കോച്ചിന്റെ മുകള്‍ ഭാഗം മുറിച്ചായിരുന്നു കവര്‍ച്ച.—— കവര്‍ച്ച നടന്ന കോച്ച് എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണു സേലത്ത് എത്തിച്ച് ചെന്നൈ എക്‌സ്പ്രസില്‍ ഘടിപ്പിച്ചതെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് പോലിസ് അന്വേഷണസംഘം വിശദമായ അന്വേഷണത്തിനായി എറണാകുളത്തെത്തിയത്. തമിഴ്‌നാട്ടിലേക്കുള്ള ടീ ഗാര്‍ഡന്‍ എക്‌സ്പ്രസില്‍ ഘടിപ്പിച്ചാണ് ഈ പാര്‍സല്‍ കോച്ച് സൗത്ത് സ്‌റ്റേഷനില്‍ നിന്നു കൊണ്ടുപോയത്.
സൗത്തില്‍ നിന്നു കൊണ്ടു പോവുമ്പോള്‍ കോച്ച് കാലിയായിരുന്നുവെന്നും കഴുകി വൃത്തിയാക്കിയാണ് കോച്ച് ഇവിടെനിന്നു കൊണ്ടുപോയതെന്നും കോച്ചില്‍ പരിശോധന നടത്തിയിരുന്നുവെന്നും റെയില്‍വേ ഉദ്യോഗസ്ഥര്‍ പോലിസിന് മൊഴിനല്‍കി.
കോച്ച് സൗത്തില്‍ നിന്നു കൊണ്ടുപോയതുമായി ബന്ധപ്പെട്ട് ഒരുതരത്തിലുമുള്ള വീഴ്ചയും ഉണ്ടായിട്ടില്ലെന്നും തമിഴ്‌നാട് പോലിസ് നടത്തിയതു നടപടിക്രമത്തിന്റെ ഭാഗമായുള്ള പരിശോധന മാത്രമാണെന്നും ദക്ഷിണ റെയില്‍വേ അധികൃതര്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക