|    May 28 Mon, 2018 5:01 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

സേഫ് കേരള പ്രൊജക്റ്റ് : ഗതാഗത വകുപ്പില്‍ 262 പുതിയ തസ്തികകള്‍

Published : 18th May 2018 | Posted By: kasim kzm

തിരുവനന്തപുരം: 2011-2020 കാലഘട്ടം റോഡ് സുരക്ഷാ ദശകമായി യുഎന്‍ പൊതുസഭ പ്രഖ്യാപിച്ചതിന്റെയും റോഡ് സുരക്ഷയ്ക്കായി സുപ്രിംകോടതി രൂപീകരിച്ച കമ്മിറ്റിയുടെയും കേരള റോഡ് സുരക്ഷാ അതോറിറ്റിയുടെയും നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ എല്ലാ ജില്ലകളെയും ഉള്‍പ്പെടുത്തി സേഫ് കേരള പ്രൊജക്റ്റ് നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനായി 14 ജില്ലകളില്‍ 85 സ്‌ക്വാഡുകളിലേക്കായി ആര്‍ടിഒ-10, എംവിഐ-65, എഎംവിഐ-187 എന്നിങ്ങനെ ആകെ 262 പുതിയ തസ്തികകള്‍ ഗതാഗത വകുപ്പിനു കീഴില്‍ സൃഷ്ടിക്കും.
നിലവിലുള്ള 34 സ്‌ക്വാഡുകള്‍ക്കു പുറമേ 51 പുതിയ സ്‌ക്വാഡുകളാണ് പ്രൊജക്റ്റിന്റെ ഭാഗമായി എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിക്കുന്നത്. കാസര്‍കോട്, വയനാട് ജില്ലകളില്‍ രണ്ടു വീതവും മലപ്പുറത്ത് മൂന്നും മറ്റ് ജില്ലകളില്‍ നാലു വീതവും സ്‌ക്വാഡുകള്‍ രൂപീകരിക്കും. പദ്ധതി നടപ്പാവുന്നതോടെ റോഡുകളില്‍ 24 മണിക്കൂറും പട്രോളിങ് ഏര്‍പ്പെടുത്തും. അപകടത്തില്‍ പെടുന്നവരെ ഗോള്‍ഡന്‍ അവറിനുള്ളില്‍ തന്നെ ആശുപത്രിയിലെത്തിച്ച് ജീവന്‍ രക്ഷിക്കുന്നതിന് ഇതോടെ സാധ്യമാകും.
വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിച്ച് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടപ്പാക്കുന്നതിനും കുറ്റകൃത്യങ്ങള്‍ കുറയ്ക്കുന്നതിനും വാഹന ഗതാഗത തടസ്സങ്ങള്‍ നീക്കി സുഗമമായ ഗതാഗതം ഏര്‍പ്പെടുത്തുന്നതിനും കഴിയും. കണ്‍ട്രോള്‍ റൂമുകളും ഏര്‍പ്പെടുത്തും. 2020 ആകുമ്പോള്‍ അപകട നിരക്ക് 50 ശതമാനം കുറയ്ക്കണമെന്ന സര്‍ക്കാരിന്റെ ലക്ഷ്യം നടപ്പാക്കാന്‍ ഈ പദ്ധതിയിലൂടെ സാധ്യമാവുമെന്നാണ് ഗതാഗത വകുപ്പിന്റെ വിലയിരുത്തല്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss