|    Oct 20 Fri, 2017 2:32 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

സേനാ വിമാനം കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജിതം

Published : 24th July 2016 | Posted By: SMR

ന്യൂഡല്‍ഹി: 29 പേരുമായി ആന്തമാനിലേക്കുള്ള യാത്രാമധ്യേ കാണാതായ വ്യോമസേനയുടെ എഎന്‍ 32 വിമാനത്തിനായി ബംഗാള്‍ ഉള്‍ക്കടലില്‍ തിരച്ചില്‍ ഊര്‍ജിതമാക്കി. മോശം കാലാവസ്ഥയും കടല്‍ക്ഷോഭവും രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. നാവിക, തീരസംരക്ഷണ സേനകളുടെ 17 കപ്പലുകള്‍, ഒരു മുങ്ങിക്കപ്പല്‍, വ്യോമസേനയുടെ രണ്ട് എഎന്‍ 32 വിമാനങ്ങള്‍, ഒരു സി 130 വിമാനം, രണ്ട് ഡോണിയര്‍ വിമാനങ്ങള്‍, രണ്ട് പി-8ഐ വിമാനങ്ങള്‍ എന്നിവയാണു തിരച്ചിലിലുള്ളത്.
പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ രണ്ടര മണിക്കൂറോളം വ്യോമനിരീക്ഷണത്തില്‍ പങ്കാളിയായി. കാണാതായവരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാനും ലഭ്യമായ വിവരങ്ങള്‍ കൈമാറാനും എല്ലാ കമാന്‍ഡര്‍മാര്‍ക്കും മന്ത്രി നിര്‍ദേശം നല്‍കി. വ്യോമസേനാ മേധാവി അരൂപ് രാഹ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.
അതിനിടെ, 150 നോട്ടിക്കല്‍ മൈല്‍ അകലെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായാണു സൂചന. എന്നാലിത് വിമാനത്തിന്റേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. വെള്ളിയാഴ്ച രാവിലെ 8.30ഓടെയാണു ചെന്നൈ താംബരം വ്യോമതാവളത്തില്‍നിന്ന് പോര്‍ട്ട്‌ബ്ലെയറിലേക്ക് തിരിച്ച സേനാ വിമാനം കാണാതായത്. ആറു വിമാനജീവനക്കാര്‍, ഒരു ഓഫിസറുള്‍പ്പെടെ 11 വ്യോമസേനാംഗങ്ങള്‍, രണ്ടു കരസേനാംഗങ്ങള്‍, ഒരു തീരസംരക്ഷണ സേനാംഗം, നാവികസേനക്കാരുടെ കുടുംബാംഗങ്ങളായ എട്ടുപേര്‍ എന്നിവര്‍ വിമാനത്തിലുണ്ടായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക