|    Jul 17 Tue, 2018 11:07 pm
FLASH NEWS

സേനാപതിയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു

Published : 8th September 2017 | Posted By: fsq

 

രാജാക്കാട്: കാലവര്‍ഷം ശക്തമായതോടെ ഹൈറേഞ്ച് മേഖലയില്‍ നാശനഷ്ടങ്ങളും വര്‍ദ്ധിച്ചു. ഒരാഴ്ച്ചക്കാലമായി ഉച്ചക്ക് ശേഷം ശക്തമായ മഴയാണ് ഈ മേഖലയില്‍ പെയ്യുന്നത്.കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ മഴയെ തുടര്‍ന്ന് സേനാപതി ഗ്രാമപഞ്ചായത്തിലെകുളക്കോഴിച്ചാലിലെ പേഴുംകാട്ടില്‍ സജി ജോസഫിന്റെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണത്. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോട് കൂടിയാണ് ശക്തമായ മഴയെ തുടര്‍ന്ന് വീടിന് പുറകുവശത്തെ തിട്ട് ഇടിഞ്ഞു വീടിനു മുകളിലേക്ക് പതിച്ചത്.മണ്ണിടിഞ്ഞു വീണതിനെ തുടര്‍ന്ന് അടുക്കളയോട് ചേര്‍ന്ന് നിര്‍മ്മിച്ചിരുന്ന ചാര്‍ത്ത് പൂര്‍ണ്ണമായും തകര്‍ന്നു വീടിന്റെ  ഭിത്തിക്കും വിള്ളല്‍ വീണു.ഹോളോബ്രിക്‌സും അസ്പ്പാറ്റാസും ഉപയോഗിച്ച് നിര്‍മ്മിച്ച ചാര്‍ത്താണ് പൂര്‍ണ്ണമായും തകര്‍ന്നത്.ഭക്ഷണം കഴിച്ചശേഷം ചാര്‍ത്തില്‍ വിരിച്ചിട്ട തുണികള്‍ എടുത്തുകൊണ്ട് സജിയും കുടുംബവും വീടിനകത്തെക്ക് കയറിയതിന്റെ  തൊട്ട്പിന്നാലെയാണ് മണ്ണിടിഞ്ഞു വീണത്. തലനാരിഴക്കാണ് ഞങ്ങള്‍ രക്ഷപ്പെട്ടത് എന്ന് സജി പറഞ്ഞു. വീടിന്റെ ജനല്‍ ചില്ലുകള്‍ പൊട്ടിയതിനെ തുടര്‍ന്ന് വീടിനകത്തും മണ്ണും ചെളിയും കയറി.വീടിന് സമിപത്തായി നിര്‍മ്മിച്ചിരിക്കുന്ന തൊഴുത്തിനു മുകളിലേക്കും മണ്ണിടിഞ്ഞു വീണു.വസ്ത്രങ്ങള്‍ പാത്രങ്ങള്‍ വിട്ടുഉപകരണങ്ങള്‍ എന്നിവയെല്ലാം നശിച്ചു.ഏകദേശം അന്‍പതിനായിരം രൂപയോളം നഷ്ടം കണക്കാക്കുന്നു.പഞ്ചായത്ത് വില്ലേജ് അതികൃതര്‍ സ്ഥലത്ത് എത്തി നാശനഷ്ടകണക്കുകള്‍ വിലയിരുത്തി.കഴിഞ്ഞ അഞ്ചാം തിയതി രാജകുമാരി പഞ്ചായത്തിലെ പള്ളിപടിയിലെ മുരുകന്‍,പാണ്ടിരാജന്‍ എന്നിവരുടെ വീടുകളുടെ മുന്‍വശം ഇടിഞ്ഞിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss