|    Mar 23 Thu, 2017 11:55 pm
FLASH NEWS

സേനാതാവളം ആക്രമണം: എന്‍ഐഎ കേസെടുത്തു

Published : 8th October 2016 | Posted By: SMR

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്‌വാരയിലെ സൈനിക താവളത്തില്‍ കഴിഞ്ഞദിവസം നടന്ന വിഫലമായ ആക്രമണത്തിന് പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിക്കാന്‍ എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്തു.
ആക്രമണത്തെ തുടര്‍ന്ന് സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടിരുന്നു. സൈന്യത്തില്‍ നിന്ന് തെളിവുകള്‍ ശേഖരിക്കാന്‍ എന്‍ഐഎ സംഘം സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ ഡിഎന്‍എ സംഘം ശേഖരിക്കും. മരിച്ചവരില്‍ നിന്ന് കണ്ടെടുത്ത ദിശാനിര്‍ണയ ഉപകരണങ്ങള്‍, മൊബൈല്‍ ഫോണുകള്‍, ഭൂപടങ്ങള്‍ എന്നിവ എന്‍ഐഎക്ക് കൈമാറും.
പോര്‍ബന്തര്‍ നാവികത്താവള വെടിവയ്പ് വ്യാജമെന്നു പോലിസ്
അഹ്മദാബാദ്: ഗുജറാത്തിലെ പോര്‍ബന്തര്‍ നാവികത്താവളത്തില്‍ വെടിയൊച്ചകളുടെ ശബ്ദം കേട്ടുവെന്ന സുരക്ഷാ ഉദ്യോഗസ്ഥന്റെ പരാതി വ്യാജമെന്ന് പോലിസ്.
നാവികത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥന്‍ ഇന്നലെ രാവിലെയാണ് മൂന്നു തവണകളിലായി വെടിവയ്പ് നടന്നതിന്റെ ശബ്ദം കേട്ടുവെന്ന പരാതിയുമായി പോലിസിനെ സമീപിച്ചത്. തുടര്‍ന്നു സ്ഥലത്തെത്തിയ അന്വേഷണ ഉദ്യോഗസ്ഥര്‍ വിശദമായ പരിശോധന നടത്തിയെങ്കിലും സംഭവത്തിനു യാതൊരു തെളിവും ലഭിച്ചില്ലെന്നും പരാതി വ്യാജമാണെന്നും പോര്‍ബന്തര്‍ പോലിസ് സൂപ്രണ്ട് തരുണ്‍കുമാര്‍ ദുഗ്ഗല്‍ പറഞ്ഞു.
പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സേന നടത്തിയ മിന്നലാക്രമണത്തെ തുടര്‍ന്ന് അതീവ ജാഗ്രത പ്രഖ്യാപിച്ച മേഖലകളിലൊന്നാണ് വെടിവയ്പ് നടന്നുവെന്ന് പറയുന്ന സ്ഥലം.
പാക് സേന 25 തവണ വെടിനിര്‍ത്തല്‍ ലംഘിച്ചു
ജമ്മു കശ്മീര്‍: ഇന്ത്യയുടെ മിന്നലാക്രമണത്തിനു ശേഷം 25 തവണ പാകിസ്താന്‍ സേന വെടിനിര്‍ത്തല്‍ ലംഘിച്ചതായി മുതിര്‍ന്ന സൈനിക ഓഫിസര്‍. ഈമാസം 3, 4, 5 തിയ്യതികളില്‍ ജമ്മുവിലാണ് പ്രധാന വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമുണ്ടായത്.
ഒക്ടോബര്‍ അഞ്ചിന് മൂന്നുതവണ കരാര്‍ ലംഘിച്ച് പാക് സേന വെടിവയ്പ് നടത്തിയെന്നും അദ്ദേഹം പറഞ്ഞു.

(Visited 12 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക