|    Jul 18 Wed, 2018 2:48 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

സേനയ്ക്ക് പുതിയ വാഹനങ്ങള്‍ അനുവദിക്കണം: കേരള പോലിസ്

Published : 15th September 2017 | Posted By: fsq

 

തിരുവനന്തപുരം: പോലിസ് സേനയ്ക്ക് പുതിയ വാഹനങ്ങള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരള പോലിസ് അസോസിയേഷന്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അകമ്പടി വാഹനം അപകടത്തില്‍പെട്ടു പോലിസുകാരന്‍ മരിച്ച സംഭവം മുന്‍നിര്‍ത്തിയാണു നിവേദനം സമര്‍പ്പിച്ചത്. നിലവില്‍ പോലിസ് ഉപയോഗിച്ചു കൊണ്ടിരിക്കുന്ന വാഹനങ്ങളെല്ലാം കാലാവധി കഴിഞ്ഞതും പഴകിയതുമാണ്. പുതിയ വാഹനങ്ങള്‍ നല്‍കി പോലിസ് സേനയുടെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കണമെന്നു നിവേദനത്തില്‍ ആവശ്യപ്പെടുന്നു. തിരുവനന്തപുരം എആര്‍ ക്യാംപിലെ ഉദ്യോഗസ്ഥനായ കടയ്ക്കല്‍ സ്വദേശി പ്രവീണ്‍ (32) ആണ് കഴിഞ്ഞദിവസം മരിച്ചത്. തിരുവല്ലയ്ക്ക് സമീപം പൊടിയാടിയില്‍ കോടിയേരിക്ക് അകമ്പടി പോയ വാഹനം ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss