|    Sep 26 Wed, 2018 8:17 am
FLASH NEWS
Home   >  Todays Paper  >  page 7  >  

സേനയുടെ തീരുമാനം മാറ്റാന്‍ അമിത് ഷായ്ക്ക് ആവില്ല: റാവത്ത്

Published : 8th June 2018 | Posted By: kasim kzm

മുംബൈ: അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തനിച്ചു മല്‍സരിക്കാനുള്ള ശിവസേനയുടെ തീരുമാനം മാറ്റാന്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്ക് കഴിയില്ലെന്ന് പാര്‍ട്ടി നേതാവ് സഞ്ജയ് റാവത്ത്. വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അമിത് ഷായും ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയും തമ്മില്‍ ബുധനാഴ്ച നടന്ന കൂടിക്കാഴ്ച പരാജയമായിരുന്നുവെന്നാണ് റാവത്തിന്റെ പ്രസ്താവന സൂചിപ്പിക്കുന്നത്.
ഒരു പാര്‍ട്ടി നേതാവെടുത്ത തീരുമാനം മറ്റൊരു പാര്‍ട്ടി നേതാവിന് മാറ്റാനാവില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കില്ലെന്ന് ദേശീയ നിര്‍വാഹകസമിതിയോഗത്തില്‍ താക്കറെ പ്രഖ്യാപിച്ച കാര്യം റാവത്ത് അനുസ്മരിച്ചു. ഷാ-ഉദ്ധവ് കൂടിക്കാഴ്ച ബിജെപി ശിവസേനാ സഖ്യത്തില്‍ കലാശിക്കുമെന്ന് അഭ്യൂഹമുയര്‍ന്നിരുന്നു. ഈ അഭ്യൂഹം ശരിയല്ലെന്നു റാവത്ത് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss