|    Feb 21 Wed, 2018 8:57 am
FLASH NEWS
Home   >  Todays Paper  >  page 10  >  

സേനയില്‍ പത്താം ക്ലാസുകാര്‍ക്ക് അവസരം

Published : 16th December 2017 | Posted By: kasim kzm

സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (സിഐഎസ്എഫ്)ലെ ഫയര്‍ കാഡറില്‍ കോണ്‍സ്റ്റബിള്‍ ആവാന്‍ പത്താം ക്ലാസ് പാസായ പുരുഷന്മാര്‍ക്ക് അവസരം.വിവിധ സംസ്ഥാനങ്ങളിലായി ആകെ 487 ഒഴിവുകളാണുള്ളത്. ഇതില്‍ ആന്ധ്രപ്രദേശ്, ബിഹാര്‍, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, തെലങ്കാന, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ നക്‌സല്‍ ബാധിത പ്രദേശങ്ങളില്‍ നിന്നുള്ള യുവാക്കള്‍ക്കായി 155 ഒഴിവുകള്‍ മാറ്റിവച്ചിട്ടുണ്ട്. കേരളത്തില്‍ എട്ട് ഒഴിവുകള്‍ മാത്രമേ യുള്ളൂ.ശാരീരിക ക്ഷമതാ പരിശോധന, എഴുത്തുപരീക്ഷ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും അനുയോജ്യരായ ഉ    േദ്യാഗാര്‍ഥികളെ തിരഞ്ഞെടുക്കുക. ഒഴിവുകള്‍ നിലവില്‍ താല്‍ക്കാലികമാണെങ്കിലും പിന്നീട് സ്ഥിരപ്പെടുത്തും. കേരളത്തില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ അപേക്ഷിക്കേണ്ടതു ചെന്നൈയിലുള്ള സൗത്ത് സോണ്‍ സിഐഎസ് എഫ്ഡിഐജി ഹെഡ് ക്വാര്‍ട്ടേഴ്‌സിലേക്കാണ്. യോഗ്യതാ പരീക്ഷ സംബന്ധിച്ച വിശദ വിവരങ്ങള്‍ക്കും ഓണ്‍ലൈന്‍ അപേക്ഷയ്ക്കും സന്ദര്‍ശിക്കുക ംംം.രശളെ.ഴീ്.ശിഅവസാന തിയ്യതി: ജനുവരി 11

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss