|    Sep 25 Tue, 2018 10:26 am
FLASH NEWS
Home   >  Todays Paper  >  page 10  >  

സേനകളില്‍ അവസരം

Published : 19th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹിയിലെ സശസ്ത്ര സീമാബല്‍ സബ് ഇന്‍സ്‌പെക്ടര്‍(എസ്‌ഐ), അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ (എഎസ്‌ഐ), ഹെഡ്‌കോണ്‍സ്റ്റബിള്‍ തസ്തികയിലെ 181 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

എസ്‌ഐ (സ്റ്റാഫ് നഴ്‌സ്): പ്ലസ് ടു സയന്‍സും ജനറല്‍ നഴ്‌സിങ് ത്രിവല്‍സര ഡിപ്ലോമയും സെന്‍ട്രല്‍/സ്‌റ്റേറ്റ് നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷനും. രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 21-30 വയസ്സ്.

എഎസ്‌ഐ (ഫാര്‍മസിസ്റ്റ്): പ്ലസ്ടു സയന്‍സും ഫാര്‍മസിയില്‍ സംസ്ഥാന/കേന്ദ്രസര്‍ക്കാര്‍ അംഗീകൃത ഡിഗ്രി അല്ലെങ്കില്‍ ഡിപ്ലോമയും. രജിസ്‌ട്രേഡ് ഫാര്‍മസിസ്റ്റ് ആയിരിക്കണം.
പ്രായം: 20-30 വയസ്സ്.

എഎസ്‌ഐ (റേഡിയോഗ്രഫര്‍): പ്ലസ് ടു സയന്‍സും റേഡിയോ ഡയഗ്‌നോസിസില്‍ അംഗീകൃത ദ്വിവല്‍സര ഡിപ്ലോമയും. ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം.
പ്രായം: 20-30 വയസ്സ്.

എഎസ്‌ഐ (ഒടി ടെക്‌നീഷ്യന്‍): പ്ലസ് ടു സയന്‍സും ഓപറേഷന്‍ തിയേറ്റര്‍ ടെക്‌നീഷ്യന്‍ അംഗീകൃത ഡിപ്ലോമ/ഓപറേഷന്‍ തിയേറ്റര്‍ അസിസ്റ്റന്റ് കം സെന്‍ട്രല്‍ സ്‌റ്റെറൈല്‍ സപ്ലൈ അസിസ്റ്റന്റ് സര്‍ട്ടിഫിക്കറ്റും. രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 20-30 വയസ്സ്.
എഎസ്‌ഐ (ഡെന്റല്‍ ടെക്‌നീഷ്യന്‍): പ്ലസ് ടു സയന്‍സും ഡെന്റല്‍ ഹൈജീനിസ്റ്റ് കോഴ്‌സില്‍ കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍/ഡെന്റല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗീകൃത ദ്വിവല്‍സര ഡിപ്ലോമ. രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 20-30 വയസ്സ്.

എഎസ്‌ഐ (സ്‌റ്റെനോഗ്രഫര്‍): പ്ലസ്ടു.
പ്രായം: 18-25 വയസ്സ്.

ഹെഡ് കോണ്‍സ്റ്റബിള്‍ (മിനിസ്റ്റീരിയല്‍): പ്ലസ്ടു. ഇംഗ്ലിഷ് ടൈപ്പിങില്‍ കുറഞ്ഞത് ഒരു മിനിറ്റില്‍ 35 വാക്ക് വേഗം. അല്ലെങ്കില്‍ ഹിന്ദി ടൈപ്പിങില്‍ കുറഞ്ഞത് ഒരു മിനിറ്റില്‍ 30 വാക്ക് വേഗം.
പ്രായം: 18-25 വയസ്സ്.

ശാരീരിക യോഗ്യതകള്‍:
എസ്‌ഐ (സ്റ്റാഫ് നഴ്‌സ്): ഉയരം: 157 സെമീ. എസ്ടി വിഭാഗക്കാര്‍ക്ക് 150 സെമീ.
എഎസ്‌ഐ (ഫാര്‍മസിസ്റ്റ്, റേഡിയോഗ്രഫര്‍, ഓപറേഷന്‍ തിേയറ്റര്‍ ടെക്‌നീഷ്യന്‍, ഡെന്റല്‍ ടെക്‌നീഷ്യന്‍):
പുരുഷന്‍: ഉയരം: 170 സെമീ, നെഞ്ചളവ്: 80 ത 85 സെമീ.
എസ്ടി വിഭാഗക്കാര്‍ക്ക് 162.5 സെമീ. നെഞ്ചളവ്: 76 ത 81 സെമീ.
സ്ത്രീ: ഉയരം: 157 സെമീ. എസ്ടി വിഭാഗക്കാര്‍ക്ക് 150 സെമീ.
എഎസ്‌ഐ (സ്‌റ്റെനോഗ്രഫര്‍), ഹെഡ് കോണ്‍സ്റ്റബിള്‍ (മിനിസ്റ്റീരിയല്‍):
പുരുഷന്‍: ഉയരം: 165 സെമീ, നെഞ്ചളവ്: 77 ത 82 സെമീ.
എസ്ടി വിഭാഗക്കാര്‍ക്ക് 162.5 സെമീ. നെഞ്ചളവ്: 76 ത 81 സെമീ.
സ്ത്രീ: ഉയരം: 155 സെമീ. എസ്ടി വിഭാഗക്കാര്‍ക്ക് 150 സെമീ.

അപേക്ഷാ ഫീസ്: ജനറല്‍, ഒബിസി വിഭാഗക്കാര്‍ക്ക് 100 രൂപ. പട്ടികവിഭാഗം/വിമുക്തഭടന്മാര്‍/സ്ത്രീകള്‍ എന്നിവര്‍ക്കു ഫീസില്ല.
ംംം.യൈൃലരേേ.ഴീ്.ശി

കംബൈന്‍ഡ്
ഡിഫന്‍സ് സര്‍വീസസ്

യൂനിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ കംബൈന്‍ഡ് ഡിഫന്‍സ് സര്‍വീസസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. 414 ഒഴിവ്. നവംബര്‍ 18ന് പരീക്ഷ നടക്കും. എഴുത്തുപരീക്ഷ: കേരളത്തില്‍ കൊച്ചിയിലും തിരുവനന്തപുരത്തും പരീക്ഷാകേന്ദ്രമുണ്ട്. ബംഗളൂരുവും ചെന്നൈയുമാണു കേരളത്തിനു പുറത്തു തൊട്ടടുത്ത പരീക്ഷാകേന്ദ്രങ്ങള്‍.

ഇന്ത്യന്‍ മിലിട്ടറി അക്കാദമി,
ഡെറാഡൂണ്‍

എന്‍സിസി സി സര്‍ട്ടിഫിക്കറ്റ് (ആര്‍മി വിങ്) ഉള്ളവര്‍ക്കായി നീക്കിവച്ചിട്ടുള്ള 13 ഒഴിവുകള്‍ ഉള്‍പ്പെടെ 100 ഒഴിവ്. അവിവാഹിതരായ പുരുഷന്‍മാര്‍ അപേക്ഷിക്കുക. 1995 ജൂലൈ 2നു മമ്പോ 2000 ജൂലൈ 1നു ശേഷമോ ജനിച്ചവരായിരിക്കരുത്. അപേക്ഷാഫീസ്: 200 രൂപ. സ്ത്രീകള്‍ക്കും പട്ടികജാതി-വര്‍ഗക്കാര്‍ക്കും ഫീസില്ല.
യോഗ്യത: ബിരുദം/തത്തുല്യം.
നേവല്‍ അക്കാദമി, ഏഴിമല

എക്‌സിക്യൂട്ടീവ് (ജനറല്‍ സര്‍വീസ്/ഹൈഡ്രോ): 45 ഒഴിവ് (നേവല്‍ വിങിലെ എന്‍സിസി സി സര്‍ട്ടിഫിക്കറ്റുകാര്‍ക്കുള്ള ആറൊഴിവുകളും ഉള്‍പ്പെടും). അവിവാഹിതരായ പുരുഷന്മാര്‍ക്കാണ് അവസരം. 1995 ജൂലൈ 2നു മുമ്പും 2000 ജൂലൈ 1നു ശേഷവും ജനിച്ചവരായിരിക്കരുത്.
യോഗ്യത: എന്‍ജിനീയറിങ് ബിരുദം.

എയര്‍ഫോഴ്‌സ് അക്കാദമി,
ഹൈദരാബാദ്:
എഫ്(പി) കോഴ്‌സ് (പ്രീഫ്‌ളൈയിങ്): 32 ഒഴിവ്, കൊമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സ് ഉള്ളവരാണെങ്കില്‍ 26 വയസ്സ് വരെയാവാം. അപേക്ഷകര്‍ അവിവാഹിതരായ പുരുഷന്മാരായിരിക്കണം.
യോഗ്യത: അംഗീകൃത ബിരുദം, പ്ലസ്ടു തലത്തില്‍ ഫിസിക്‌സും മാത്തമാറ്റിക്‌സും പഠിച്ചവരാവണം. അല്ലെങ്കില്‍ എന്‍ജിനീയറിങ് ബിരുദം.

ഓഫിസേഴ്‌സ് ട്രെയിനിങ്
അക്കാദമി, ചെന്നൈ:
225 ഒഴിവ്, അവിവാഹിതരായ പുരുഷന്മാര്‍ക്കാണ് അവസരം. 1994 ജൂലൈ 2നു മുമ്പോ 2000 ജൂലൈ 1നു ശേഷമോ ജനിച്ചവരായിരിക്കരുത്.
യോഗ്യത: ബിരുദം/തത്തുല്യം.

ഓഫിസേഴ്‌സ് ട്രെയിനിങ്
അക്കാദമി, ചെന്നൈ:
എസ്എസ്‌സി (വിമന്‍) (നോണ്‍ ടെക്‌നിക്കല്‍) കോഴ്‌സ്: 12 ഒഴിവ്, അവിവാഹിതരായ സ്ത്രീകള്‍ അപേക്ഷിക്കുക. 1994 ജൂലൈ 2നു മുമ്പോ 2000 ജൂലൈ 1നു ശേഷമോ ജനിച്ചവരായിരിക്കരുത്. ബാധ്യതകളില്ലാത്ത വിധവകള്‍ക്കും വിവാഹബന്ധം വേര്‍പെടുത്തിയവര്‍ക്കും അപേക്ഷിക്കാം.
യോഗ്യത: ബിരുദം/തത്തുല്യം.

ശാരീരിക യോഗ്യത: ഉയരം (പുരുഷന്‍മാര്‍)- കുറഞ്ഞത് 157.5 സെമീ (നേവിയിലേക്ക് 157 സെമീ, വ്യോമസേനയിലേക്ക്: 162.5 സെ.മീ)
ഉയരം സ്ത്രീകള്‍: 152 സെമീ.

ംംം.ൗുരെീിഹശില.ിശര.ശി
അവസാന തിയ്യതി: സപ്തംബര്‍ 3.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss