|    Dec 11 Tue, 2018 3:12 am
FLASH NEWS

സെല്‍ഫ് ഡിഫന്‍സ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു

Published : 22nd December 2017 | Posted By: kasim kzm

കൊല്ലം: സിറ്റി പോലിസ് നടപ്പിലാക്കി വരുന്ന സ്ത്രീ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി സ്ത്രീകള്‍ക്ക് സ്വയം രക്ഷയ്ക്ക് ഉതകുന്ന “സ്വയം പ്രതിരോധം സ്ത്രീകള്‍ക്ക്’ എന്ന പദ്ധതിയുടെ കൊല്ലം സിറ്റി തല ഉദ്ഘാടനം നടത്തി.  സ്ത്രീകള്‍ക്കെതിരേ തൊഴിലിടങ്ങളിലും മറ്റ് സമൂഹത്തിലെ മറ്റ് സ്ഥലങ്ങളിലും ഉണ്ടാകുന്ന ആക്രമണങ്ങളെ തടുക്കുകയാണ് പദ്ധതി ലക്ഷ്യം വയ്ക്കുന്നത്.  കൊല്ലം സിറ്റി പരിധിയിലെ സ്ഥാപനങ്ങളില്‍ ജോലിയെടുക്കുന്ന സ്ത്രീകളെ അവരുടെ തൊഴിലിടങ്ങളില്‍ ചെന്ന് പ്രതിരോധ ക്ലാസ്സുകള്‍ നല്‍കുന്ന തരത്തിലാണ് ഇതിന്റെ  പ്രവര്‍ത്തരീതി തയ്യാറാക്കിയിരിക്കുന്നത്. ഘട്ടം ഘട്ടമായി തൊഴില്‍ മേഖലയിലുള്ള എല്ലാ സ്ത്രീകളേയും പ്രതിരോധമുറകള്‍ അഭ്യസിപ്പിക്കുന്നതിന് വേണ്ടി പോലിസിലെ സെല്‍ഫ് ഡിഫന്‍സ് പരിശീലനം സിദ്ധിച്ച 20 വനിതാ പോലിസിന്റെ സേവനം ഇതിനായി ഉപയോഗപ്പെടുത്തും. കൂടാതെ 21 വയസ്സിന് താഴെയുള്ള കരാത്തെ മല്‍സരത്തില്‍ ദേശീയ ചാംപ്യന്‍ പട്ടം കരസ്ഥമാക്കിയ ഷംജ എന്ന വിദ്യാര്‍ഥിനിയുടെ സേവനവും ഇതിനായി ഉപയോഗിക്കും.  കൊല്ലം ജോളി സില്‍ക്‌സ് അങ്കണത്തില്‍ സിറ്റി ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് പോലിസ് കമ്മീഷണര്‍ എ അശോകന്‍ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്റ്റുഡന്‍സ് പോലിസ് അസിസ്റ്റന്റ് നോഡല്‍ ഓഫിസര്‍ വൈ സോമരാജന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് എസ്‌ഐമാരായ എച്ച് ഷാനവാസ്, സുരേഷ് ബാബു, അനില്‍കുമാര്‍, ജോളി സില്‍ക്‌സ് മാനേജര്‍ ജെയ്‌സണ്‍, എംകെ ഫേബ്രിക്‌സ് മാനേജര്‍ സജിത്ത് സംസാരിച്ചു.  തുടര്‍ന്ന് പോലിസ് വനിതാ വിഭാഗം സെല്‍ഫ് ഡിഫന്‍സ് അംഗങ്ങളായ, റെജീന, സജിനി, സജിമ, റോസി സേവ്യയര്‍ എന്നിവരും റെന്‍സി അബു വര്‍ഗ്ഗീസും ടീമും നയിച്ച സ്വയം പ്രതിരോധ പ്രകടനവും നടന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss