|    Jul 28 Fri, 2017 4:25 am
FLASH NEWS
Home   >  Todays Paper  >  page 11  >  

സെല്‍ഫ് ഗോളില്‍ ഹംഗറി തടിതപ്പി

Published : 20th June 2016 | Posted By: mi.ptk

Birkir-Saevarsson-put-Nemanമാഴ്‌സെ: യൂറോ കപ്പ് ഫുട്‌ബോളില്‍ ചരിത്ര വിജയം ലക്ഷ്യമിട്ടിറങ്ങിയ ഐസ്‌ലന്‍ഡിന് വില്ലനായി സെല്‍ഫ് ഗോള്‍. ഗ്രൂപ്പ് എഫിലെ രണ്ടാം റൗണ്ടില്‍ ഹംഗറിയോടാണ് ഐസ്‌ലന്‍ഡ് 1-1ന്റെ സമനില പിണഞ്ഞത്. കളി തീരാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കേ 88ാം മിനിറ്റില്‍ വഴങ്ങിയ സെല്‍ഫ് ഗോള്‍ ഐസ്‌ലന്‍ഡിന്റെ കന്നി യൂറോ കപ്പ് വിജയത്തിന് വില്ലനാവുകയായിരുന്നു. പെനാല്‍റ്റി ബോക്‌സിനുള്ളില്‍ വച്ച് നടന്ന കൂട്ടപൊരിച്ചിലിനിടയില്‍ പന്ത് ക്ലിയര്‍ ചെയ്യാനുള്ള ഐസ്‌ലന്‍ഡ് താരം ബിര്‍കിര്‍ സീവര്‍സന്റെ ശ്രമമാണ് സെല്‍ഫ് ഗോളില്‍ കലാശിച്ചത്.ആദ്യ മല്‍സരത്തില്‍ പോര്‍ച്ചുഗലിനെ സമനിലയില്‍ തളച്ച ഐസ്‌ലന്‍ഡ് രണ്ടാം മല്‍സരത്തിലും ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവച്ചത്. കളിയുടെ 39ാം മിനിറ്റില്‍ ഹംഗറിയെ ഞെട്ടിച്ച് ഐസ്‌ലന്‍ഡ് ആദ്യ ഗോള്‍ നേടുകയും ചെയ്തു. 39ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ജില്‍ഫി സിഗുര്‍ഡ്‌സനാണ് ഐസ്‌ലന്‍ഡിനു വേണ്ടി ഗോള്‍ നേടിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക